ഡ്രൈവറില്ലാ കാറുകൾക്കായി പുതിയ ടെസ്‌ല സോഫ്റ്റ്‌വെയർ
ഡ്രൈവറില്ലാ കാറുകളുടെ സാങ്കേതികതയിൽ വൻ മുന്നേറ്റം തന്നെ നടത്തിയിട്ടുള്ള കമ്പനിയാണ് ടെസ്‌ല. വിഖ്യാതനായ സംരംഭകൻ എലൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. പുതിയ വാർത്തകൾ പറയുന്നത് ടെസ്‌ല ഒരു പുതിയ ഓട്ടോപൈലറ്റ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തതിനെപ്പറ്റിയാണ്.
ഓട്ടോണമസ് കാറുകളിൽ ബ്രേക്കിങ്, വേഗതാനിയന്ത്രണം, ലേൻ ചെയ്ഞ്ചിങ് എന്നിവ ഓട്ടോമാറ്റിക്കായി നടത്തുന്നതിന് സഹായിക്കുന്ന സോഫ്റ്റ്‌വെയറാണിത്. ഈ സൗകര്യം മോഡൽ എസ്സിൽ ഇതിനകം തന്നെ ചേർത്തിട്ടുണ്ട്.

തുടക്കത്തിൽ ഡ്രൈവർമാർ ഈ സോഫ്റ്റ്‌വയെറിനെ പൂർണമായും ആശ്രയിക്കരുതെന്ന് ടെസ്‌ല സ്ഥാപകനായ എലൺ മസ്ക് ആവശ്യപ്പെടുന്നു. സ്റ്റീയറിങ് വീലിൽ നിന്ന് കൈയെടുക്കാൻ സമയമായിട്ടില്ല. ദീർഘകാലാടിസ്ഥാനത്തിൽ നടക്കുന്ന ഗവേഷണങ്ങളുടെ ഇടക്കാല ഫലങ്ങളാണിവ.
കുറെയേറെ പരിമിതികളുണ്ട് ഈ സോഫ്റ്റ്‌വെയറിന്. ട്രാഫിക് ലൈറ്റുകളുടെ നിറങ്ങൾ തിരിച്ചറിയാൻ ഇതിന് കഴിവില്ല.
അതെസമയം, ക്രമേണ ഈ സോഫ്റ്റ്‌വെയർ അടക്കമുള്ള സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാകുമെന്നും ഭാവിയിൽ ടെസ്‌ല കാറുകളിൽ സ്റ്റീയറിങ് വീൽ തന്നെ കാണില്ലെന്നും എലൺ മസ്ക് പറയുന്നു.


Click it and Unblock the Notifications








