50 സ്ത്രീകൾക്ക് ഓട്ടോ പെർമിറ്റ് നൽകി
സ്ത്രീകൾ ഓട്ടോറിക്ഷ ഓടിക്കുന്നതും മറ്റും മലയാളികളുടെ സദാചാരപരമായ കുരുക്കളെ പൊട്ടിക്കാറുണ്ട്. എന്നാൽ മിക്ക കാര്യങ്ങളിലും കേരളത്തെ അപേക്ഷിച്ച് പിന്നാക്കം നിൽക്കുന്ന മറ്റു സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. താനെ ആർടിഒ 50 സ്ത്രീകൾക്ക് ഓട്ടോറിക്ഷ പെർമിറ്റുകൾ നൽകിയതാണ് പുതിയ വാർത്ത.
ചില എൻജിഒകൾ മുഖാന്തിരമാണ് ആർടിഒ ഈ പദ്ധതി നടപ്പാക്കിയതെന്നത് ശ്രദ്ധേയമാണ്. സ്ത്രീകൾക്ക് തൊഴിലവസരം നൽകുന്ന പരിപാടി എന്ന നിലയിലാണ് ആർടിഒ എൻജിഓകളെ സമീപിച്ചത്.

സ്ത്രീ ഓട്ടോ ഡ്രൈവർമാർക്ക് പ്രത്യേക ബാഡ്ജുകൾ നൽകിയിരിക്കും. പ്രത്യേക നിറത്തിലാണ് ഈ ഓട്ടോറിക്ഷഖൾ നിരത്തിലിറങ്ങുക.
ഉത്തരേന്ത്യൻ നാടുകളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളാണ് അധികൃതരെ ഇത്തരം നടപടികൾക്ക് പ്രേരിപ്പിക്കുന്നത്. സ്ത്രീകളുടെ ഓട്ടോറിക്ഷകളിൽ കുറെക്കൂടി സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയും. അതായത്, സ്ത്രീകൾ റോഡിലിറങ്ങി നടക്കുന്ന സമയത്തെ പീഡനങ്ങളെ മാത്രം നോക്കിയാൽ മതിയാകും പിന്നീട്.


Click it and Unblock the Notifications








