വില്‍പനയെ മുന്‍നിര്‍ത്തി തെരഞ്ഞെടുത്ത മികച്ച 10 കാറുകള്‍

By Santheep

ഏത് കാര്‍ വാങ്ങണമെന്ന ചോദ്യമുയരുമ്പോള്‍ ഒരു ശരാശരി ഇന്ത്യാക്കാരന്‍ എന്താണ് ചെയ്യാറുള്ളത്? പ്രശസ്തമായ കാര്‍ റിസര്‍ച്ച് പേജുകളിലേക്ക് നീങ്ങുമെന്നാണ് ഉത്തരമെങ്കില്‍ തെറ്റി. റിസര്‍ച്ചൊക്കെ നടത്തി കാര്‍ വാങ്ങുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട് എന്നത് ശരി. പക്ഷേ, ഭൂരിപക്ഷം പേരുടെയും വഴി മറ്റൊന്നാണ്. നിരത്തില്‍ ഏറ്റവും കൂടുതല്‍ കാണുന്ന വാഹനം ഏറ്റവും നല്ലത് എന്നൊരു മുന്‍ധാരണ വലിയ വിഭാഗത്തിനുമുണ്ട്. ഇതിന്റെ ശരിതെറ്റുകള്‍ വിലയിരുത്തലല്ല ഇവിടെ ലക്ഷ്യം എന്നാദ്യമേ പറയട്ടെ.

കൂടുതല്‍ വിറ്റഴിക്കുന്ന കാറുകളിലേക്ക് ചായാനുള്ള പ്രവണത കൂടുതലാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍. റിസ്‌കെടുക്കാനുള്ള സാമ്പത്തികസ്ഥിതി അധികം പേര്‍ക്കില്ല എന്നതാവാം പ്രശ്‌നം. ഇതത്ര മോശം പരിപാടിയാണെന്ന് പറയാന്‍ കഴിയില്ല. ഒരു കാര്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നതിന് കാരണങ്ങള്‍ പലതുണ്ടാകാമെങ്കിലും ഗുണനിലവാരം അതിലൊരു പ്രധാനഘടകം തന്നെയാണ്. താഴെ താളുകളില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന കാറുകളെ വിലയിരുത്തുന്നു. 2014ലെ കണക്കുകളെ ആധാരമാക്കിയാണ് വിലയിരുത്തല്‍.

വില്‍പനയെ മുന്‍നിര്‍ത്തി തെരഞ്ഞെടുത്ത മികച്ച 10 കാറുകള്‍

ക്ലിക്കിനീങ്ങുക.

10. മാരുതി സുസൂക്കി സെലെരിയോ

10. മാരുതി സുസൂക്കി സെലെരിയോ

ഇന്ത്യയിലെ ഏറ്റവുമധികം വില്‍ക്കുന്ന കാറുകളില്‍ പത്താംസ്ഥാനത്താണ് സെലെരിയോയുടെ സ്ഥാനം. കഴിഞ്ഞവര്‍ഷം ആകെ 62765 സെലെരിയോകളാണ് വിറ്റഴിക്കപ്പെട്ടത്. ലിറ്ററിന് 23.1 കിലോമീറ്റര്‍ മൈലേജ് നല്‍കുന്ന പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രാകാരം 3.90 ലക്ഷം മുതല്‍ 4.96 ലക്ഷം വരെയാണ് വാഹനത്തിന് വില. സെമി ഓട്ടോമാറ്റി ഗിയര്‍ബോക്‌സ് ഒരു പ്രധാന ആകര്‍ഷണമാണ്.

09. മാരുതി സുസൂക്കി ഓമ്‌നി

09. മാരുതി സുസൂക്കി ഓമ്‌നി

വര്‍ഷങ്ങളായി വിപണിയില്‍ നിലയുറപ്പിച്ച് മികച്ച പ്രകടനം നടത്തുന്ന വാഹനമാണിത്. ചുരുങ്ങിയ വിലയില്‍, കുറഞ്ഞ വലിപ്പത്തില്‍, മികച്ച സ്‌പേസ് പ്രദാനം ചെയ്യുന്ന ഈ വാഹനം കഴിഞ്ഞ വര്‍ഷം 68246 എണ്ണം വിറ്റുപോയി! ഓമ്‌നിയിലെ പെട്രോള്‍ എന്‍ജിന്‍ 16.8 കിലോമീറ്റര്‍ മൈലേജഡ് നല്‍കുന്നുണ്ട്. 2.26 ലക്ഷത്തിനും 2.85 ലക്ഷത്തിനുമിടയിലാണ് വാഹനത്തിനു വില.

08. ഹോണ്ട സിറ്റി

08. ഹോണ്ട സിറ്റി

മിഡ്‌സൈസ് കാറുകളില്‍ കാലങ്ങളായി ഏറ്റവും മികച്ച വില്‍പന നിലനിര്‍ത്തുന്ന മോഡലാണ് ഹോണ്ട സിറ്റി. കഴിഞ്ഞവര്‍ഷത്തില്‍ സിറ്റിയുടെ 71308 യൂണിറ്റ് വിറ്റഴിക്കാന്‍ ഹോണ്ടയ്ക്ക് സാധിച്ചു. പുതുതായെത്തിയ ഡീസല്‍ എന്‍ജിന്റെ കൂടി സഹായമുണ്ടായിരുന്നു സിറ്റിക്ക്. പെട്രോള്‍ പതിപ്പ് ലിറ്ററിന് 17.8 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട്. ഡീസല്‍ എന്‍ജിന്‍ പകരുന്നത് 28 കിലോമീറ്റര്‍ മൈലേജാണ്.

07. ഹ്യൂണ്ടായ് ഇയോണ്‍

07. ഹ്യൂണ്ടായ് ഇയോണ്‍

മാരുതി ആള്‍ട്ടോയെ ലക്ഷ്യം വെച്ച് വിപമിയിലെത്തിയ ഇയോണ്‍ മോഡലാണ് വില്‍പനയില്‍ ഏഴാംസ്ഥാനത്തു നില്‍ക്കുന്നത്. കഴിഞ്ഞവര്‍ഷം ഇയോണിന്റെ 74349 യൂണിറ്റ് വിറ്റഴിക്കാന്‍ ഹ്യൂണ്ടായിക്ക് സാധിച്ചു. പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് നിലവില്‍ ഈ വാഹനം ലഭിക്കുന്നത്. 2.88 ലക്ഷത്തില്‍ ഇയോണിന്റെ വിലകള്‍ തുടങ്ങുന്നു.

06. മഹീന്ദ്ര ബൊലെറോ

06. മഹീന്ദ്ര ബൊലെറോ

ദീര്‍ഘകാലമായി വിപണിയില്‍ നിലയുറപ്പിച്ച് എസ്‌യുവി വിഭാഗത്തില്‍ വില്‍പനയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തുന്ന വാഹനമാണ് ബൊലെറോ. ഇന്ത്യയുടെ റോഡ് സാഹചര്യങ്ങള്‍ക്കും ഇന്ത്യാക്കാരന്റെ ശാരീരിക സവിശേഷതകള്‍ക്കും ഏറെ ഇണങ്ങുന്ന വാഹനമായി ബൊലെറോ അറിയപ്പെടുന്നു. കഴിഞ്ഞവര്‍ഷം 92297 ബൊലെറോ മോഡലുകളാണ് വിറ്റഴിക്കപ്പെട്ടത്. ഡീസല്‍ എന്‍ജിനില്‍ മാത്രം ലഭിക്കുന്ന ഈ കാറിന് 6.33 ലക്ഷം രൂപയിലാണ് വില തുടങ്ങുന്നത്.

05. ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10

05. ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10

കഴിഞ്ഞവര്‍ഷം ആകെ വില്‍പനയില്‍ അഞ്ചാംസ്ഥാനത്തുവന്നത് ഗ്രാന്‍ഡ് ഐ10 മോഡലാണ്. ആകെ 95539 മോഡലുകള്‍ വിറ്റഴിക്കപെട്ടു വിപണിയില്‍. പെട്രോള്‍ എന്‍ജിനിലും ഡീസല്‍ എന്‍ജിനിലും വാഹനം ലഭിക്കുന്നു. 4.42 ലക്ഷം രൂപയാണ് തുടക്കവില.

04. മാരുതി സുസൂക്കി വാഗണ്‍ ആര്‍

04. മാരുതി സുസൂക്കി വാഗണ്‍ ആര്‍

വില്‍പനയില്‍ എക്കാലത്തും ആദ്യ നാലു സ്ഥാനങ്ങളിലൊന്നില്‍ ഇടംപിടിക്കാറുണ്ട് മാരുതിയുടെ ഈ ടാള്‍ ബോയ് ഡിസൈന്‍. സ്ഥലസൗകര്യം, നഗരത്തിരക്കില്‍ കൈകാര്യം ചെയ്യാനുള്ള എളുപ്പം, വിലക്കുറവ് തുടങ്ങിയ നിരവധി കാരണങ്ങളുണ്ട് വാഗണ്‍ ആറിന്റെ വില്‍പനയ്ക്കു പിന്നില്‍. 3.61 ലക്ഷം രൂപയിലാണ് വാഹനത്തിന് വില തുടങ്ങുന്നത്. കഴിഞ്ഞവര്‍ഷം വിപണിയില്‍ 146931 മോഡലുകള്‍ വിറ്റഴിച്ചു.

03. മാരുതി സ്വിഫ്റ്റ്

03. മാരുതി സ്വിഫ്റ്റ്

ജാപ്പനീസ് ഡിസൈന്‍ ശൈലിയുടെ ക്ലാസിക് ഉദാഹരണങ്ങളിലൊന്നാണ് സ്വിഫ്റ്റ് ഹാച്ച്ബാക്ക്. ഈ വാഹനം വര്‍ഷങ്ങളായി ടോപ് 10 ചാര്‍ട്ടിന്റെ ആദ്യസ്ഥാനങ്ങളില്‍ ഇടംപിടിക്കുന്നു. കഴിഞ്ഞവര്‍ഷം ആകെ 185421 സ്വിഫ്റ്റ് മോഡലുകളാണ് വിറ്റഴിക്കപെട്ടത്. പെട്രോളിലും ഡീസലിലും വിപണിയില്‍ ലഭിക്കുന്ന ഈ കാറിന്റെ വില തുടങ്ങുന്നത് 4.58 ലക്ഷം രൂപയിലാണ്.

02. മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈര്‍

02. മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈര്‍

കഴിഞ്ഞവര്‍ഷം 193680 യൂണിറ്റായിരുന്നു സ്വിഫ്റ്റ് ഡിസൈറിന്റെ വില്‍പന. പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് വാഹനം ലഭിക്കും. 5.03 ലക്ഷത്തില്‍ വാഹനത്തിന് വിലതുടങ്ങുന്നു. പെട്രോള്‍ എന്‍ജിന്‍ 19.1 കിലോമീറ്ററും ഡീസല്‍ എന്‍ജിന്‍ 23.4 കിലോമീറ്ററും മൈലേജ് പുറത്തെടുക്കുന്നു.

01. മാരുതി സുസൂക്കി ആള്‍ട്ടോ

01. മാരുതി സുസൂക്കി ആള്‍ട്ടോ

ആള്‍ട്ടോ റെയ്ഞ്ച് വാഹനങ്ങള്‍ ഈയിടെ ലോകത്തിലെ ഏറ്റവുമധികം വില്‍ക്കുന്ന മോഡലായി തെരഞ്ഞെടുക്കപെട്ടിരുന്നു. ആകെ 242248 യൂണിറ്റായിരുന്നു 2014ല്‍ ഇന്ത്യയിലെ വില്‍പന. ആള്‍ട്ടോ കെ10 മോഡല്‍ (1 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡല്‍) 3.13 ലക്ഷം തുടക്കവിലയില്‍ ലഭിക്കും. ആള്‍ട്ടോ 800 മോഡലിന്റെ വില തുടങ്ങുന്നത് 2.46 ലക്ഷത്തിലാണ്.

More from DriveSpark

Article Published On: Tuesday, January 20, 2015, 11:49 [IST]
English summary
Top 10 Cars in India in Terms of Sales.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X