ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍; അറിയപ്പെടാത്ത 10 വസ്തുതകള്‍

By Praseetha MV

യൂറോപ്പിലെ മുന്‍നിര കാര്‍ നിര്‍മ്മാതാവായ ഫോക്‌സ്‌വാഗണ്‍, ബീറ്റില്‍ മോഡലിന്റെ പുതിയ പതിപ്പ് അടുത്തിടെ ഇറക്കുകയുണ്ടായി. 28.73 ലക്ഷമാണ് ഇതിന്റെ വിപണിയിലെ വില. ബീറ്റലില്‍ 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. ഈ എന്‍ജിന്‍ 148 കുതിരശക്തിയുല്പാദിപ്പിക്കുന്നു. പാഡല്‍ ഷിഫ്‌റ്റേസ് കൊണ്ട് നിയന്ത്രിക്കാവുന്ന ഒരു സെവന്‍ സ്പീഡ് ഡിഎസ്ജി ഗിയര്‍ ബോക്‌സ് വഴിയാണ് മുന്‍ ചക്രങ്ങളിലേക്ക് പവര്‍ എത്തിക്കുന്നത്.

സുരക്ഷയ്ക്കായി, ഈ കാറില്‍ കര്‍ട്ടണ്‍ എയര്‍ ബാഗുകളും സൈഡ് എയര്‍ ബാഗുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബെല്‍റ്റ് ടെന്‍ഷര്‍ അടക്കമുളള മുന്‍വശത്തെ ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, എബിഎസ്, എന്നിവയാണ് മറ്റ് സുരക്ഷാസംവിധാനങ്ങള്‍.

1925ല്‍ പുറത്തിറങ്ങിയ ബീറ്റലിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമാണുള്ളത്. ഈ കാറിനെപ്പറ്റിയുളള കൂടുതല്‍ വസ്തുതയിലേക്ക് ഒന്ന് കണ്ണോടിക്കാം.

10

10

ബേല ബരേണി എന്ന 18 വയസ്സുകാരനായ ഹംഗേറിയന്‍ ടെക്‌നോളജി വിദ്യാര്‍ത്ഥിയാണ് 1925ല്‍ ഫോക്‌സ്‌വാഗണ്‍ രൂപകല്‍പന ചെയ്തത്, പിന്നീടിതിനെ ബീറ്റലിന്റെ അടിസ്ഥാന രൂപമായി അംഗീകരിക്കുകയുണ്ടായി.

09

09

ഹിറ്റ്‌ലറിന്റെ ആവശ്യപ്രകാരം 1934ല്‍, അമേരിക്കന്‍ ഓട്ടോമോട്ടീവ് എന്‍ജിനിയറായ ഫെര്‍ഡിനന്റ് പോര്‍ഷെയാണ് ഫോക്‌സ്‌വാഗണ്‍ നിര്‍മ്മിച്ചത്.

08

08

1938ലാണ് ബീറ്റിലിന്റെ നിര്‍മ്മാണമാരംഭിച്ചത്. ഫെര്‍ഡിനന്റ് പോര്‍ഷെ നിര്‍മ്മിച്ച ഈ മാതൃകയ്ക്ക് ഹിറ്റ്‌ലര്‍ കെഡിഫ്-വാഗണ്‍ എന്ന് നാമകരണം ചെയ്യ്തു. എന്നാല്‍ ജനങ്ങള്‍ ഫോക്‌സ്‌വാഗണ്‍ (ജനകീയ കാര്‍)എന്നാണിതിനെ വിളിച്ചിരുന്നത്.

07

07

പോര്‍ഷെയുടെ ജനകീയ കാറിന് 1938 ജൂലൈയില്‍ ന്യൂയോര്‍ക്ക് ടൈംസാണ് ബീറ്റില്‍ എന്ന വിളിപ്പേരിട്ടത്.

06

06

1949ല്‍ ബീറ്റില്‍ കണ്‍വര്‍ടിബിള്‍ മോഡലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 1950ല്‍ 40% വിപണിവിഹിതത്തോടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി മാറി ബീറ്റില്‍.

05

05

1972 ഫെബ്രുവരി 17ന്, ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുടെ ഐതിഹാസിക വാഹനമായ ടിന്‍ ലിസിയുടെ റെക്കോര്‍ഡ് ഭേദിച്ച് ബീറ്റല്‍ പുതിയ ലോക ചാമ്പ്യനായിമാറി. 20 ദശലക്ഷത്തിലധികം യൂണിറ്റുകള്‍ വില്‍ക്കുന്ന ആദ്യത്തെ കാറാണ് ബീറ്റില്‍.

04

04

1952ല്‍ ആയിരുന്നു ബീറ്റില്‍ ആദ്യമായി യുകെയില്‍ എത്തുന്നത്. ഒരു ബ്രിട്ടീഷ് സര്‍വീസ്മാനായിരുന്നു ഇറക്കുമതി ചെയ്തത്. 1964ല്‍ 100,000മത്തെ ബീറ്റില്‍ ബ്രിട്ടണില്‍ ഇറക്കുമതി ചെയ്തു. 1971ല്‍ 14 ദശലക്ഷം ബീറ്റിലുകളാണ് ബ്രിട്ടണില്‍ എത്തിയത്.

03

03

1938 മുതല്‍ 2003 വരെ ക്ലാസ്സിക്ക് ബീറ്റില്‍ ആയിരുന്നു നിര്‍മ്മിച്ചിരുന്നത്. 65 വര്‍ഷം കൊണ്ട്് ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഉല്പാദിക്കപ്പെട്ട ഒരു വാഹനമായി മാറി. ഈ സമയംകൊണ്ട് 21,529,464 ബീറ്റലുകള്‍ നിര്‍മ്മിച്ച്ക്കഴിഞ്ഞിരുന്നു.

02

02

ജര്‍മ്മനിയില്‍ നിര്‍മ്മിച്ച പഴയ മാതൃകയിലുള്ള അവസാനത്തെ രണ്ട് ബീറ്റിലിന്റെ പുറംപാളികള്‍ മെഴുക് കൊണ്ടായിരുന്നു സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. ഇത് ഫോക്‌സ്‌വാഗണിന്റെ മില്‍ട്ടണ്‍ കീനെസ് പാര്‍ട്ട്‌സ് സ്റ്റോറിലാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

01

01

ലോകത്തിലെ ഏറ്റവും വിഖ്യാതമായ ബീറ്റില്‍ കാര്‍ ഹെര്‍ബി എന്ന സിനിമയില്‍ അവതരിപ്പിച്ച റേസ് കാറാണെന്ന് പൊതുവില്‍ അഭിപ്രായമുണ്ട്.

More from DriveSpark

Article Published On: Tuesday, December 22, 2015, 16:19 [IST]
English summary
Top 10 Facts About Volkswagen Beetle.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X