ഇന്ത്യയില്‍ വന്‍ സാധ്യതയുള്ള 10 ബ്രാന്‍ഡുകള്‍

By Santheep

രണ്ടോ മൂന്നോ കാര്‍നിര്‍മാതാക്കള്‍ മാത്രം സജീവമായി വിപണിയിലിടപെട്ടിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. കഴിഞ്ഞ പത്തുപതിനഞ്ച് വര്‍ഷക്കാലത്തിനിടയില്‍ വലിയ തോതിലുള്ള വളര്‍ച്ചയാണ് കാര്‍വിപണിക്കുണ്ടായത്. ഇന്ന് വിദേശികളടക്കം നിരവധി നിര്‍മാതാക്കള്‍ വന്‍ മത്സരം കാഴ്ച വെക്കുന്ന ഇടമാണിത്.

രാജ്യത്തെ ഏറ്റവും വലിയ കാര്‍നിര്‍മാതാവ് ആരെന്ന ചോദ്യത്തിന് നിഷ്പ്രയാസം 'മാരുതി' എന്നുത്തരം പറയാം. ദീര്‍ഘകാലം കൊണ്ട് ഉറപ്പിച്ചെടുത്ത വിപണിയിടമാണ് മാരുതിയെ ഒന്നാമതെത്തിക്കുന്നത്. എന്നാല്‍, പുതിയ വിപണിസാഹചര്യത്തില്‍ ഇത്തരം ലളിതസമവാക്യങ്ങള്‍ കൊണ്ട് കാര്യങ്ങളെ അളക്കാന്‍ പറ്റിയെന്നു വരില്ല. ഇന്ത്യയുടെ വിപണിയുടെ ഭാവിയെ നിര്‍ണയിക്കാന്‍ ശേഷിയുള്ള, വിപണിയില്‍ വന്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ള പത്ത് കാര്‍നിര്‍മാതാക്കളെയാണ് ഇവിടെ തെരഞ്ഞെടുക്കുന്നത്. വായിക്കുക.

10. സ്‌കോഡ

10. സ്‌കോഡ

ചെക് കാര്‍നിര്‍മാതാവായ സ്‌കോഡയാണ് ഈ ലിസ്റ്റില്‍ പത്താമത് വരുന്നത്. വളരെ സാവധാനമാണ് ഈ ബ്രാന്‍ഡ് വിപണിയില്‍ വളര്‍ച്ച പ്രാപിക്കുന്നത്. തിരക്കിട്ട നീക്കങ്ങള്‍ മനപ്പൂര്‍വമാണെന്ന് എളുപ്പം മനസ്സിലാക്കാം. ബില്‍ഡ് ക്വാളിറ്റിയുടെ കാര്യത്തില്‍ ഇന്ന് ഇന്ത്യയിലെ ഏത് ബ്രാന്‍ഡിനെയും വെല്ലും സ്‌കോഡ കാറുകള്‍. റാപിഡ് സെഡാനാണ് ഈ ബ്രാന്‍ഡിന്റെ ഇന്ത്യയില്‍ ഏറ്റവും വില്‍ക്കുന്ന മോഡല്‍. രാജ്യത്ത് മികച്ച ഭാവിയുണ്ട് സ്‌കോഡ ബ്രാന്‍ഡിന്.

09. മാരുതി

09. മാരുതി

ദീര്‍ഘകാലത്തെ പ്രയത്‌നം കൊണ്ട് നേടിയെടുത്തതാണ് മാരുതി ഇക്കാണുന്ന വിപണിയിടം മുഴുവന്‍. ചുരുങ്ങിയ വിലകളില്‍ കാറും സര്‍വീസും ലഭിക്കുന്നു എന്നതാണ് ഉപഭോക്താക്കളെ ഈ ബ്രാന്‍ഡിനോട് അടുപ്പിക്കുന്നത്. വിശ്വാസ്യതയുടെ കാര്യത്തിലും ഇ ജപ്പാന്‍ കാര്‍നിര്‍മാതാവ് മുമ്പിലാണ്.

08. ഓഡി

08. ഓഡി

എട്ടാം സ്ഥാനത്താണ് ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ പ്രീമിയം കാര്‍നിര്‍മാതാവ് വരുന്നത്. ഉപഭോക്താക്കളുമായി ഊഷ്മളബന്ധം നിലനിര്‍ത്താനാവശ്യമായതെല്ലാം ഓഡി ചെയ്യുന്നുണ്ട്. പരസ്യപ്രചാരണ പരിപാടികളും തികച്ചും വ്യത്യസ്തമാണ്. രാജ്യത്ത് മികച്ച വളര്‍ച്ച പ്രതീക്ഷിക്കാവുന്ന ബ്രാന്‍ഡുകളുടെ കൂട്ടത്തില്‍ എട്ടാം സ്ഥാനത്താണ് ഓഡി വരുന്നത്.

07. ലാന്‍ഡ് റോവര്‍

07. ലാന്‍ഡ് റോവര്‍

ഇന്ത്യന്‍ കമ്പനിയായ ടാറ്റയുടെ ഉടമസ്ഥതയിലാണ് ഈ ബ്രിട്ടീഷ് കമ്പനി ഇപ്പോഴുള്ളത്. ഇന്ത്യയില്‍ പ്രവേശിച്ച് അധികം താമസിക്കാതെ തന്നെ വിപണിയുടെ പ്രയപ്പെട്ട താരമാകാന്‍ ഈ ബ്രാന്‍ഡിന് സാധിച്ചു. മികച്ച വില്‍പനയാണ് ലാന്‍ഡ് റോവര്‍ വാഹനങ്ങള്‍ക്ക് ഇന്ത്യയിലുള്ളത്. ഈ ബ്രാന്‍ഡിനും വിപണിയില്‍ നല്ല ഭാവിയുണ്ടെന്ന് മനസ്സിലാക്കാം.

06. ഹ്യൂണ്ടായ്

06. ഹ്യൂണ്ടായ്

ലോകത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന കമ്പനികളുടെ കൂട്ടത്തില്‍ ഹ്യൂണ്ടായിയെ പെടുത്തിയിരുന്നു ചില പഠനങ്ങള്‍. മാരുതിയെപ്പോലൊരു വമ്പനോട് ഏതിരിട്ടാണ് ഹ്യൂണ്ടായ് ഇതുവരെ എത്തിച്ചേര്‍ന്നത്. ഡിസൈനില്‍ കമ്പനി നടത്തുന്ന പുതുക്കലുകള്‍ ഹ്യൂണ്ടായ് ബ്രാന്‍ഡിനെ മാരുതിയെ അപേക്ഷിച്ച് പതിറ്റാണ്ട് മുമ്പില്‍ നടത്തുന്നതായി ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയാനാവില്ല. ഈ ബ്രാന്‍ഡിനും വന്‍ വളര്‍ച്ചാസാധ്യതയുണ്ട്. ഞങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്തു വരുന്നു ഹ്യൂണ്ടായ് ബ്രാന്‍ഡ്.

05. ജാഗ്വര്‍

05. ജാഗ്വര്‍

ടാറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള ജാഗ്വര്‍ ബ്രാന്‍ഡിനും ഇന്ത്യയില്‍ വലിയ സാധ്യതയുണ്ട്. മികച്ച പെര്‍ഫോമന്‍സുള്ളതും ആഡംബര സന്നാഹങ്ങളുള്ളതുമായ കാറുകളാണ് ഈ ബ്രാന്‍ഡ് വില്‍ക്കുന്നത്. കാഴ്ചയില്‍തന്നെ ഞെട്ടിക്കാന്‍ ശേഷിയുള്ള ഡിസൈന്‍ സൗന്ദര്യം ജാഗ്വറുകള്‍ക്കുണ്ട്. ഈ ബ്രാന്‍ഡിനും ഇന്ത്യയില്‍ നല്ല വളര്‍ച്ചാസാധ്യത കാണാവുന്നതാണ്.

04. ടൊയോട്ട

04. ടൊയോട്ട

ഉല്‍പന്നങ്ങളിലൊന്ന് വിജയിച്ചാല്‍ അത് ദീര്‍ഘകാലത്തേക്കുള്ള ഒന്നാണ് എന്നതാകുന്നു ടൊയോട്ടയുടെ പ്രത്യേകത. വിശ്വാസ്യതയുടെ കാര്യത്തില്‍ ഈ ബ്രാന്‍ഡിനെ മറികടക്കാന്‍ പോന്നവര്‍ അധികമില്ല. ഡിസൈനില്‍ ഒരല്‍പം യാഥാസ്ഥിതികത പുലര്‍ത്തുന്നത് ഒഴിച്ചുനിറുത്തിയാല്‍ മികച്ച കാറുകളാണ് ടൊയോട്ടയുടേത്. ഈ ബ്രാന്‍ഡിനെ ഭാവിസാധ്യതകളെ മുന്‍നിര്‍ത്തി നാലാം സ്ഥാനത്തു നിര്‍ത്തുന്നു ഞങ്ങള്‍.

03. ഹോണ്ട

03. ഹോണ്ട

ഈ ജപ്പാന്‍ കമ്പനിയുടെ വിശ്വാസ്യതയുടെ ഉസ്താദാണ്. ഹോണ്ടയുടെ പെട്രോള്‍ എന്‍ജിനുകള്‍ ലോകത്തെവിടെയുമെന്ന പോലെ ഇന്ത്യയിലും വലിയ ഹിറ്റാണ്. പ്രകടനശേഷി, ഇന്ധനക്ഷമത എ്‌നിവയില്‍ വിട്ടുവീഴ്ചയില്ല ഹോണ്ടയുടെ കാറുകള്‍ക്ക്. ഇന്ത്യയില്‍ ഇക്കാരണത്താല്‍തന്നെ നല്ല വളര്‍ച്ച കൈവരിക്കാന്‍ ഹോണ്ടയ്ക്കാകും.

02. ബിഎംഡബ്ല്യു

02. ബിഎംഡബ്ല്യു

ഓഡിയെക്കാള്‍ ബ്രാന്‍ഡ് മൂല്യത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടും മുമ്പിലാണ് ബിഎംഡബ്ല്യു. ബ്രാന്‍ഡ് വളര്‍ച്ചയ്ക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട് ഈ ബ്രാന്‍ഡ്.

01. മെഴ്‌സിഡിസ് ബെന്‍സ്

01. മെഴ്‌സിഡിസ് ബെന്‍സ്

കടുത്ത മത്സരത്തിലുള്ള മൂന്ന് ജര്‍മന്‍ പ്രീമിയം ബ്രാന്‍ഡുകളിലൊന്നാണിത്. ഓഡിക്കും ബിമ്മറിനും മുമ്പ് ഇന്ത്യയിലെത്തിയെങ്കിലും വളര്‍ച്ചയുടെ കാര്യത്തില്‍ മുമ്പിലെത്താന്‍ ഈ ബ്രാന്‍ഡിന് സാധിച്ചിരുന്നില്ല. പിഴവുകള്‍ തിരുത്തി മെഴ്‌സിഡിസ് തിരിച്ചുവരികയാണ്. വളര്‍ച്ചാസാധ്യതയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം നല്‍കുന്നു ഈ ബ്രാന്‍ഡിന്.

More from DriveSpark

Article Published On: Tuesday, May 19, 2015, 7:07 [IST]
English summary
Top 10 Most Exciting Four-Wheeler Brands In India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X