5 ലക്ഷത്തില്‍ താഴെ വരുന്ന 10 ചെറുകാറുകള്‍
എല്ലാവര്‍ക്കും കാറുള്ള ആ കാലം ഇനിയും വിദൂരമാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം. എന്നിരിക്കിലും, ഒരു പത്തിരുപത് വര്‍ഷം പിന്നിലേക്കു നോക്കിയാല്‍ കാര്യങ്ങള്‍ കുറെയെല്ലാം മാറിയിട്ടുണ്ടെന്നു കാണാം. കേരളീയരെ സംബന്ധിച്ചിടത്തോളമെങ്കിലും കാര്‍ ഒരു അത്യാഡംബരവസ്തുവല്ല ഇന്ന്. കാര്‍നിര്‍മാതാക്കള്‍ പരമാവധി വിലക്കുറവില്‍ കാറുകള്‍ വിപണിയിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യവും നിലവിലുണ്ട്. ബാധ്യതകള്‍ കുറവായ ഒരു താഴ്ന്ന ഇടത്തരക്കാരന് വല്യ ബുദ്ധിമുട്ടൊന്നും കൂടാതെ സ്വന്തമായി ഒരു കാര്‍ വാങ്ങാന്‍ സാധിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു.
ആദ്യമായി കാര്‍ വാങ്ങാന്‍ പോകുന്നയാളെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് വളരെ പ്രയാസം നിറഞ്ഞതായി മാറുന്നുണ്ട്. വിപണിയില്‍ ചെറുകാര്‍ നിര്‍മാതാക്കള്‍ക്കിടയില്‍ കിടമത്സരം മുറുകുന്നതിനാല്‍ അത്യന്തം മത്സരക്ഷമമായ വിലകളില്‍ നിരവധി ചെറുകാറുകള്‍ വിപണിയിലുണ്ട്. ഇവയില്‍നിന്നും 5 ലക്ഷത്തില്‍ താഴെ വിലനിലവാരത്തില്‍ വാങ്ങാവുന്ന കാറുകള്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണിവിടെ. 5 ലക്ഷത്തില്‍ താഴെ വിലയുള്ള ഏറ്റവും മികച്ച പത്ത് കാറുകള്‍.

ചിത്രങ്ങളിലൂടെ നീങ്ങുക.

10. നിസ്സാന്‍ മൈക്ര ആക്ടിവ്
അഞ്ച് ലക്ഷത്തില്‍ താഴെ വിലവരുന്ന കാറുകളില്‍ പത്താംസ്ഥാനത്തേക്ക് ഞങ്ങള്‍ തെരഞ്ഞെടുക്കുന്നത് നിസ്സാന്‍ മൈക്ര ആക്ടിവ ഹാച്ച്ബാക്കിനെയാണ്. എആര്‍എഐയുടെ ടെസ്റ്റില്‍ ലിറ്ററിന് 19.49 കിലോമീറ്റര്‍ മൈലേജ് പകരുന്നുണ്ട് ഈ കാര്‍. 1198സിസി ശേഷിയുള്ള എന്‍ജിനാണ് വാഹനത്തിലുള്ളത്. 67 കുതിരശക്തിയും 104 എന്‍എം ചക്രവീര്യവും പകരാന്‍ ഈ എന്‍ജിന് ശേഷിയുണ്ട്. കൊച്ചിയിലെ നിരക്ക് പ്രകാരം 4,69,495 രൂപയാണ് ഈ വാഹനത്തിന്റെ ഓണ്‍റോഡ് വില. മൈക്ര ആക്ടിവിന്റെ വിലയും മറ്റ് വിശദാംശങ്ങളുമറിയാന്‍ മലയാളം ഡ്രൈവ്‌സ്പാര്‍ക്ക് ഡാറ്റാബേസിലേക്കു ചെല്ലുക.

09. ഷെവര്‍ലെ ബീറ്റ്
ഡീസല്‍, പെട്രോള്‍, എല്‍പിജി ഇന്ധന വേരിയന്റുകളില്‍ ലഭിക്കുന്ന ബീറ്റ് ഹാച്ച്ബാക്കാണ് അഞ്ച് ലക്ഷത്തിനു താഴെ വരുന്ന വിലനിലവാരത്തിലുള്ള മറ്റൊരു വാഹനം. ഞങ്ങള്‍ ഒമ്പതാം സ്ഥാനം നല്‍കുന്നു ഈ കാറിന്. വാഹനത്തിന്റെ ഡീസല്‍ എന്‍ജിന്‍ ലിറ്ററിന് 25.44 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച മൈലേജ് നിരക്കാണിത്.
പെട്രോള്‍ മോഡലുകള്‍ക്ക് കൊച്ചി ഓണ്‍റോഡ് നിരക്ക് 4,51,305 രൂപയില്‍ തുടങ്ങുന്നു. ഏറ്റവും ഉയര്‍ന്ന പതിപ്പിന് 6,28,789 രൂപയാണ് ഓണ്‍റോഡ് നിരക്ക്. ഡീസല്‍ പതിപ്പുകള്‍ക്ക് 5,20,201 രൂപയില്‍ ഓണ്‍റോഡ് നിരക്ക് തുടങ്ങുന്നു. ഏറ്റവും ഉയര്‍ന്ന പതിപ്പിന് 6,87,196 രൂപ ഓണ്‍റോഡ് വില വരും. എല്‍പിജി പതിപ്പിന്റെ കൊച്ചി ഓണ്‍റോഡ് നിരക്ക് 5,08,587 രൂപയാണ്. ഉയര്‍ന്ന എല്‍പിജി പതിപ്പിന് 6,05,072 രൂപയാണ് ഓണ്‍റോഡ് നിരക്ക്.

08. ഹോണ്ട ബ്രിയോ
അഞ്ച് ലക്ഷത്തിനു താഴെ വിലവരുന്ന കാറുകളില്‍ എട്ടാം സ്ഥാനത്തു വരുന്നത് ഹോണ്ട ബ്രിയോ ആണ്. ലിറ്ററിന് 18.9 കിലോമീറ്റര്‍ മൈലേജ് പകരുന്നുണ്ട് ഈ എന്‍ജിന്‍. 87 കുതിരശക്തിയും 109 എന്‍എം ചക്രവീര്യവും പകരുന്നതാണ് ഈ വാഹനം.
കൊച്ചി ഓണ്‍റോഡ് നിരക്ക് പ്രകാരം 4,43,657 രൂപയില്‍ തുടങ്ങി 6,83,304 രൂപയില്‍ അവസാനിക്കുന്നു ബ്രിയോ വിലകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡാറ്റാബേസിലേക്ക് ചെല്ലുക.

07. ഹ്യൂണ്ടായ് ഐ10
ഹ്യൂണ്ടായിയുടെ ഐ10 ഹാച്ച്ബാക്കാണ് ഏഴാംസ്ഥാനത്തു വരുന്നത്. ലിറ്ററിന് 19.81 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്നു ഈ വാഹനത്തില്‍. 1086സിസി ശേഷിയുള്ള ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് ഐ10ല്‍ ഉള്ളത്.
പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ച ഐ10 മോഡലുകള്‍ക്ക് വിപണിയില്‍ 4,51,894 രൂപയാണ് ഓണ്‍റോഡ് തുടക്കവില. വിലകള്‍ അവസാനിക്കുന്നത് 5,05,436 രുപയില്‍. എല്‍പിജി പതിപ്പുകള്‍ക്ക് 5,04,648 രൂപ ഓണ്‍റോഡ് തുടക്കവില വരുന്നു. 5,35,752 രൂപയില്‍ അവസാനിക്കുന്നു.

06. മാരുതി സുസൂക്കി സെലെരിയോ
ലിറ്ററിന് 23.1 കിലോമീറ്റര്‍ മൈലേജ് നല്‍കുന്ന 1 ലിറ്റര്‍ 3 സിലിണ്ടര്‍ എന്‍ജിനാണ് മാരുതി സെലെരിയോ മോഡലിലുള്ളത്. സെലെരിയോയുടെ പെട്രോള്‍ പതിപ്പിന് 4,33,907 രൂപയിലാണ് ഓണ്‍റോഡ് വിലകള്‍ തുടങ്ങുന്നത്. 5,09,094 രൂപയില്‍ വില അവസാനിക്കുന്നു.

05. മാരുതി സുസൂക്കി വാഗണ്‍ ആര്‍
എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നതു പ്രകാരം ലിറ്ററിന് 20.51 കിലോമീറ്ററാണ് മൈലേജ്. 1 ലിറ്റര്‍ ശേഷിയുള്ള 3 സിലിണ്ടര്‍ എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നു വാഹനത്തോട്. ഓണ്‍റോഡ് വിലകളറിയാന്‍ ഇതുവഴി ചെല്ലുക.

04. ഡാറ്റ്‌സന്‍ ഗോ
ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കാണ് നാലാംസ്ഥാനത്ത് വരുന്നത്. ലിറ്ററിന് 20.63 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു ഈ വാഹനം. വാഹനത്തിന്റെ ഓണ്‍റോഡ് വിലയറിയാന്‍ ഇതുവഴി ചെല്ലുക.

03. ഹ്യൂണ്ടായ് ഇയോണ്‍
ലിറ്ററിന് 21.1 കിലോമീറ്റര്‍ മൈലേജ് പകരുന്ന 800 സിസി എന്‍ജിനാണ് ഇയോണിലുള്ളത്. 55 കുതിരശക്തി പകരുന്നു ഈ എന്‍ജിന്‍. അഞ്ച് ലക്ഷത്തിനു താഴെ വിലവരുന്ന കാറുകളില്‍ മൂന്നാം സ്ഥാനത്തുവരുന്നു ഈ വാഹനം. ഓണ്‍റോഡ് വിലയറിയാന്‍ ഞങ്ങളുടെ ഡാറ്റാബേസിലേക്ക് ചെല്ലുക.

02. മാരുതി സുസൂക്കി ആള്‍ട്ടോ 800
എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നതു പ്രകാരം ലിറ്ററിന് 22.7 കിലോമീറ്ററാണ് ആള്‍ട്ടോ 800ന്റെ മൈലേജ്. 799സിസി ശേഷിയുള്ള പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നു. ഓണ്‍റോഡ് വിലയറിയാന്‍ ഇതുവഴി ചെല്ലുക.

01. ടാറ്റ നാനോ
ലോകത്തിലെ ഏറ്റവും വിലക്കുറവുള്ള കാര്‍ എന്ന ഖ്യാതിയുമായി വിപണിയിലെത്തിയ ടാറ്റ നാനോ 624 സിസി ശേഷിയുള്ള എന്‍ജിനാണ് വാഹനത്തിലുള്ളത്. ലിറ്ററിന് 25.4 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. ഓണ്‍റോഡ് വിലയറിയാന്‍ ഡാറ്റാബേസിലേക്ക് ചെല്ലുക.


Click it and Unblock the Notifications








