2015ല്‍ ഇന്ത്യയിലെത്താനുള്ള 10 കാറുകള്‍

By Santheep

ഇന്ത്യയിലേക്ക് വാഹനങ്ങളുടെ കുത്തൊഴുക്ക് തന്നെ നടക്കുന്നു. വലിയ തോതിലുള്ള വളര്‍ച്ചയൊന്നും സംഭവിക്കുന്നില്ലെങ്കിലും ഭാവിയില്‍ വന്‍ സാധ്യതയാണ് ഇന്ത്യയില്‍ കാര്‍നിര്‍മാതാക്കള്‍ കാണുന്നത്. ക്രയശേഷിയുള്ള ഇടത്തരക്കാരുടെ വളര്‍ച്ച വിദേശിയും സ്വദേശിയുമായി വാഹനനിര്‍മാതാക്കളെ ആഹ്ലാദത്തിലാഴ്ത്തുന്നുണ്ട്.

2015ല്‍ മാത്രം നിരവധി കാറുകളാണ് വിപണിയില്‍ പ്രവേശിക്കാന്‍ തയ്യാറാകുന്നത്. ഇവിടെ അവയില്‍ പ്രധാനപ്പെട്ട പത്തെണ്ണത്തെ പരിചയപ്പെടുത്തുന്നു.

10. മാരുതി എക്രോസ്സ് ക്രോസ്സോവര്‍

10. മാരുതി എക്രോസ്സ് ക്രോസ്സോവര്‍

പുതിയ സാമ്പത്തികവര്‍ഷത്തില്‍ മാരുതിയില്‍ നിന്ന് പുറത്തിറങ്ങാനിരിക്കുന്ന വാഹനങ്ങളില്‍ ആദ്യത്തെതാണ് എക്രോസ്സ് ക്രോസ്സോവര്‍. ചെറു ക്രോസ്സോവറുകളുടെ സെഗ്മെന്റിലെ വന്‍ സാധ്യതകള്‍ മുതലെടുക്കുകയാണ് ലക്ഷ്യം.

09. ഹോണ്ട ജാസ്സ്

09. ഹോണ്ട ജാസ്സ്

ഹോണ്ട ജാസ്സിന്റെ പുതുക്കിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ 2015 ആദ്യമാസങ്ങളില്‍ തന്നെ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പുതിയ വാര്‍ത്തകള്‍ പറയുന്നത് വാഹനത്തിന്റെ ലോഞ്ച് വൈകുമെന്നാണ്. 2015 ജൂണ്‍ മാസത്തിനു ശേഷം മാത്രമേ പുതിയ ജാസ്സ് വിപണി പിടിക്കൂ.

08. ഹ്യൂണ്ടായ് ക്രെറ്റ

08. ഹ്യൂണ്ടായ് ക്രെറ്റ

ഹ്യൂണ്ടായ് ക്രെറ്റ ചെറു എസ്‌യുവിയുടെ ലോഞ്ച് അടുത്ത അടുത്തു തന്നെ നടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. നേരത്തെ ഐഎക്‌സ്25 എന്ന പേരില്‍ അവതരിപ്പിക്കപെട്ട കണ്‍സെപ്റ്റാണ് ക്രെറ്റ എന്ന പേരില്‍ വിപണി പിടിക്കാനിരിക്കുന്നത്.

07. ഫിയറ്റ് 500 അബാര്‍ത്ത്

07. ഫിയറ്റ് 500 അബാര്‍ത്ത്

ഫിയറ്റ് ക്രൈസ്‌ലറില്‍ നിന്നുള്ള 500 അബാര്‍ത്ത് മോഡല്‍ കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചിരുന്നു. ഫിയറ്റിന്റെ പ്രകടനശേഷി കൂടിയ കാര്‍മോഡലുകള്‍ നിര്‍മിക്കുന്ന സ്ഥാപനമാണിത്. ഫിയറ്റ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ഈ വാഹനത്തിന്റെ വരവ് സംബന്ധിച്ച വിളംബരം ഒരു ടീസര്‍ ചിത്രത്തിന്റെ രൂപത്തില്‍ നല്‍കിയിട്ടുണ്ട്. വാഹനം അടുത്തു തന്നെ വിപണിയിലെത്തും.

06. ഫോഡ് ഫിഗോ ആസ്പയര്‍

06. ഫോഡ് ഫിഗോ ആസ്പയര്‍

ഫോഡിന്റെ ആദ്യത്തെ കോംപാക്ട് സെഡാന്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. ഗുജറാത്തിലെ സനന്ദില്‍ ഈ വാഹനത്തിന്റെ ഉല്‍പാദനം തുടങ്ങിയിട്ടുണ്ട്. ഫിഗോ ആസ്പയര്‍ എന്ന പേരിലാണ് ഈ കാര്‍ വിപണി പിടിക്കുന്നത്.

05. വൈആര്‍എ ഹാച്ച്ബാക്ക്

05. വൈആര്‍എ ഹാച്ച്ബാക്ക്

വൈആര്‍എ എന്ന ഒളിപ്പേരില്‍ അറിയപ്പെടുന്ന മോഡല്‍ അടുത്തുതന്നെ വിപണിയിലെത്തും. വിപണിപ്രകടനം കുറവായതിനാൽ പിൻവലിക്കപ്പെട്ട റിറ്റ്‌സ്‌ ഹാച്ച്‌ബാക്കിന്റെ പകരക്കാരനായാണ്‌ വൈആര്‍എ മോഡല്‍ എത്തുക എന്നറിയുന്നു.

04. ടാറ്റ കൈറ്റ്

04. ടാറ്റ കൈറ്റ്

ടാറ്റ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച കൈറ്റ് ഹാച്ച്ബാക്ക് കണ്‍സെപ്റ്റിന്റെ ഉല്‍പാദനപ്പതിപ്പ് വിപണിയിലെത്താൻ തയ്യാറെടുക്കുന്നുണ്ട്. ഈ വാഹനം മാരുതി സുസൂക്കി സെലെരിയോയുടെ നേരിട്ടുള്ള എതിരാളിയായിരിക്കുമെന്നതിനാല്‍ സംഗതി നിര്‍ണായകമാകുന്നു.

03. ഫോഡ് ഫിഗോയുടെ പുതുക്കിയ രൂപം

03. ഫോഡ് ഫിഗോയുടെ പുതുക്കിയ രൂപം

ഫിഗോ ഹാച്ച്ബാക്കിനെ പുതുക്കി വിപണിയിലെത്തിക്കാന്‍ ഫോഡ് തീരുമാനിച്ചിട്ടുണ്ട്. ഇത്തവണത്തെ പുതുക്കല്‍ ചെറിയ തോതിലുള്ള സൗന്ദര്യമാറ്റങ്ങളിലും മറ്റും ഒതുങ്ങുമെന്നാണറിയുന്നത്. ഇതിനുശേഷം അധികം താമസിക്കാതെ തന്നെ ഫിഗോ ഒരു വന്‍ പരിഷ്‌കരണത്തിന് വിധേയമാകും.

02. ഷെവര്‍ലെ ട്രെയില്‍ബ്ലേസര്‍

02. ഷെവര്‍ലെ ട്രെയില്‍ബ്ലേസര്‍

ഇന്ത്യയ്ക്കായി ഷെവര്‍ലെ കണ്ടുവെച്ചിട്ടുള്ള കാറുകളിലൊന്ന് ട്രെയില്‍ബ്ലേസര്‍ എസ്‌യുവിയാണ്. ഈ കാര്‍ 2015ല്‍ തന്നെ വിപണി പിടിക്കുമെന്നാണ് അറിയുന്നത്.

01. ടാറ്റ ഹെക്സ

01. ടാറ്റ ഹെക്സ

കഴിഞ്ഞ ജനീവ മോട്ടോര്‍ഷോയിലായിരുന്നു ടാറ്റ ഹെക്‌സ ക്രോസ്സോവറിന്റെ ആദ്യ അവതരണം നടന്നത്. നിലവില്‍ വിപണിയിലുള്ള ആര്യ ക്രോസ്സോവറിന് ചില ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തിയതാണ് ഈ കാറെന്ന് ആദ്യ കാഴ്ചയില്‍ തന്നെ ബോധ്യപ്പെടും. ആര്യയുടെ അതേ പ്ലാറ്റ്‌ഫോം തന്നെയാണ് ഈ വാഹനത്തിലും ഉപയോഗിച്ചിട്ടുള്ളത്.

More from DriveSpark

Article Published On: Friday, June 19, 2015, 8:00 [IST]
English summary
Top 10 Upcoming Cars in India 2015
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X