ടാറ്റ നാനോയെക്കുറിച്ച് കൗതുകം ജനിപ്പിക്കുന്ന 15 വസ്തുതകള്‍
ആരും വാങ്ങില്ലെങ്കിലും എല്ലാവരും സ്‌നേഹിക്കുന്ന കാറാണ് ടാറ്റ നാനോ. ഇപ്പോഴും ഈ കാറിനോടുള്ള കൗതുകം ഇന്ത്യാക്കാര്‍ക്ക് അവസാനിച്ചിട്ടില്ല. ഗുണനിലവാരം അടക്കമുള്ള നിരവധി പ്രശ്‌നങ്ങളാല്‍ ചുറ്റപ്പെട്ട് അനങ്ങാനാവാത്ത സ്ഥിതിയിലാണ് നാനോ ഇപ്പോഴുള്ളത്.
എങ്കിലും ടാറ്റയുടെ പുതിയ നീക്കങ്ങള്‍ നാനോ ഹാച്ച്ബാക്കിന്റെ ഭാവി ഭദ്രമാണെന്ന് ഉറപ്പിക്കുന്നുണ്ട്. പുറത്തിറങ്ങിയ കാലത്തെ അതേ അവസ്ഥയിലല്ല നാനോ കാര്‍ ഇപ്പോഴുള്ളത്. ഏറെ മുന്നേറ്റങ്ങള്‍ നടത്തിയിരിക്കുന്നു ഈ ചെറുവാഹനം.
താഴെ ടാറ്റ നാനോയെക്കുറിച്ചുള്ള കൗതുകം ജനിപ്പിക്കുന്ന ചില വസ്തുതകള്‍ പങ്കുവെക്കുകയാണ്.

01
ടാറ്റ നാനോ ലോഞ്ച് ചെയ്തപ്പോള്‍ ഉയര്‍ന്ന പതിപ്പില്‍ പോലും പവര്‍ സ്റ്റീയറിങ് ഉണ്ടായിരുന്നില്ല! ഏറ്റവും പുതിയ നാനോ കാറുകളില്‍ ഇലക്ട്രിക് അസിസ്റ്റഡ് പവര്‍ സ്റ്റീയറിങ് ചേര്‍ത്തിട്ടുണ്ട്.

02
എയര്‍ കണ്ടീഷനിങ്, പവര്‍ വിന്‍ഡോകള്‍, മ്യൂസിക് സിസ്റ്റം തുടങ്ങിയ 'ആഡംബരങ്ങള്‍' ഒഴിവാക്കിയാണ് ടാറ്റ നാനോയെ ഏറ്റവും വിലകുറഞ്ഞ കാറായി അവതരിപ്പിച്ചത്

03
2009ല്‍ ലോകത്തിലെ ഏറ്റവും വിലക്കുറവുള്ള കാര്‍ എന്ന ഗിന്നസ് റെക്കോഡ് നാനോ സ്വന്തമാക്കി.

04
അളവുതൂക്കങ്ങളില്‍ മാരുതി 800നെക്കാള്‍ വലിപ്പം കുറവാണ് നാനോയ്ക്ക്. എന്നാല്‍ സ്‌പേസ് താരതമ്യേന കൂടുതലാണ് ഇന്റീരിയറില്‍ എന്നു കാണാം.

05
വെറും മൂന്ന് ബോള്‍ട്ടുകളാണ് നാനോയുടെ വീലുകളെ പിടിച്ചുനിറുത്തിയിരിക്കുന്നത്. സാധാരണ കാറുകളില്‍ അഞ്ച് ബോള്‍ട്ടുകള്‍ കാണാം.

06
നാനോയുടെ ബൂട്ട് തുറക്കാന്‍ കഴിയില്ല. ഇതും ഒരു ചെലവുചുരുക്കല്‍ തന്ത്രമാണ്. വിപണിയിലെത്താനിരിക്കുന്ന നാനോയില്‍ തുറക്കാന്‍ കഴിയുന്ന ബൂട്ട് നല്‍കുന്നുണ്ട്.

07
നാനോയില്‍ ഇന്ധനം നിറയ്ക്കുന്നത് മുന്‍ ബോണറ്റ് തുറന്നാണ്. അധിക ലോക്കുകളും മറ്റും നല്‍കേണ്ടി വരും എന്നതിനാലാണ് ചെലവുചുരുക്കലിന്റെ ഭാഗമായി ഇത്തരമൊരു സംവിധാനം കൊണ്ടുവന്നത്.

08
കാറിന്റെ സ്‌പെയര്‍ വീല്‍ ഫ്രണ്ട് ബോണറ്റിലാണ് ഘടിപ്പിച്ചിരിക്കുന്നത്. മറ്റ് കാറുകള്‍ക്ക് വാഹനത്തിനടിയിലോ പിന്‍വശത്തോ ആണ് സ്‌പെയര്‍ വീല്‍ കാണുക.

09
ഡ്രൈവര്‍ സീറ്റിനും പാസഞ്ചര്‍ സീറ്റിനും ഇടയിലാണ് പവര്‍ വിന്‍ഡോ സ്വിച്ചുകളുള്ളത്. ഇതും ചെലവുചുരുക്കല്‍ പരിപാടി തന്നെ.

10
ടാറ്റ നാനോയുടെ ഗ്രൗണ്ട് ക്ലിയറന്‍സ് 180 മില്ലിമീറ്ററാണ്. മഹീന്ദ്ര ബൊലെറോ പോലുള്ള എസ്‌യുവികള്‍ക്കുള്ള അത്രയും!

11
കൃത്യമായി മധ്യത്തിലാണ് നാനോയുടെ സെന്റര്‍ കണ്‍സോള്‍ വരുന്നത്. ഇതിലും ചംലവു ചുരുക്കല്‍ പരിപാടിയുണ്ട്. എങ്ങനെയെന്നല്ലേ? കയറ്റുമതിക്കായി ഇടതുഭാഗത്ത് സ്റ്റീയറിങ് വീല്‍ ഘടിപ്പിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ ചെയ്യാം എന്നതാണ് ഗുണം.

12
നാനോയുടെ നിര്‍മാണത്തിനായി വികസിപ്പിച്ചെടുത്ത വിവിധ സാങ്കേതികതകള്‍ക്ക് ടാറ്റ പേറ്റന്റ് നേടിയിട്ടുണ്ട്. ആകെ 34 പേറ്റന്റുകളാണ് ഈ ചെറിയ കാറിനായി ടാറ്റ നേടിയത്!

13
ലോകത്തിലെ ഏറ്റവും വിലക്കുറവുള്ള കാര്‍ എന്ന 'ചീത്തപ്പേരില്‍' നിന്ന് നാനോ രക്ഷപെടാന്‍ പോവുകയാണ്. അടുത്ത രണ്ടുവര്‍ഷത്തിനകം ഇതൊരു 'സ്മാര്‍ട് സിറ്റി കാറാ'യി മാറും.

14
ചെലവ് ചുരുക്കലിന്റെ ഭാഗമായി നാനോയില്‍ പരമാവധി വെല്‍ഡിങ് പരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് ടാറ്റ. ഇതിനു പകരമായി പ്ലാസ്റ്റിക് ഉപയോഗിച്ചിരിക്കുന്നു.

15
ഗുജറാത്തി ഭാഷയില്‍ നാനോ എന്നാല്‍ ചെറുത് എന്നാണര്‍ഥം. 'നാനോ ടെക്‌നോളജി' എന്ന പ്രയോഗത്തിനും ഈ പേരിന്റെ ഉത്ഭവത്തില്‍ ഉത്തരവാദിത്തമുണ്ട്.


Click it and Unblock the Notifications








