10 ലക്ഷത്തില്‍ വിലയുള്ള 5 മികച്ച എംപിവികള്‍

By Santheep

രാജ്യത്ത് ചൂടുപിടിച്ച വില്‍പന നടക്കുന്ന സെഗ്മെന്റുകളിലൊന്നാണ് എംപിവികളുടേത്. നമ്മുടെ നാട്ടിലെ വലിപ്പമേറിയ കുടുംബങ്ങള്‍ക്ക് ഒരുമിച്ച് പുറത്തിറങ്ങണമെങ്കില്‍ ഒരു ഇടത്തരം ലോറിയുടെ സ്‌പേസ് കുറഞ്ഞത് ആവശ്യമാണ് വാഹനത്തില്‍. ഇത്തരം വാഹനങ്ങള്‍ക്കായുള്ള ഇന്ത്യാക്കാരന്റെ ആഗ്രഹമാണ് എംപിവികളുടെ മികച്ച വില്‍പനയില്‍ തെളിഞ്ഞു കാണുന്നത്.

ഇവിടെ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് എംപിവികളെ തെരഞ്ഞെടുക്കുകയാണ്. വിലയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 10 ലക്ഷത്തില്‍ താഴെ വിലയുള്ളതും മികച്ച നിലവാരമുള്ളതുമായ അഞ്ച് എംപിവികളെ പരിചയപ്പെടാം.

10 ലക്ഷത്തില്‍ വിലയുള്ള 5 മികച്ച എംപിവികള്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

ഷെവര്‍ലെ എന്‍ജോയ്

ഷെവര്‍ലെ എന്‍ജോയ്

പെട്രോള്‍ എന്‍ജിനിലും ഡീസല്‍ എന്‍ജിനിലും ഷെവര്‍ലെ എന്‍ജോയ് വിപണിയില്‍ ലഭ്യമാണ്. കൊച്ചി ഓണ്‍റോഡ് നിരക്ക് പ്രകാരം 7,05,822 രൂപയിലാണ് ഈ വാഹനത്തിന്റെ പെട്രോള്‍ മോഡലിന് വില തുടങ്ങുന്നത്.

മഹീന്ദ്ര സൈലോ

മഹീന്ദ്ര സൈലോ

ഡീസല്‍ പതിപ്പുകള്‍ മാത്രമാണ് ഈ വാഹനത്തിനുള്ളത്. ലിറ്ററിന് 13.9 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. കൊച്ചി ഓണ്‍റോഡ് നിരക്ക് പ്രകാരം 8,74,740 രൂപയില്‍ വിലകള്‍ തുടങ്ങുന്നു.

ടൊയോട്ട ഇന്നോവയുടെ ബേസ് മോഡല്‍

ടൊയോട്ട ഇന്നോവയുടെ ബേസ് മോഡല്‍

ടൊയോട്ട ഇന്നോവയുടെ ബേസ് പതിപ്പ് 10 ലക്ഷത്തിന്റെ ചുറ്റുപാടില്‍ ലഭിക്കുന്ന വാഹനമാണ്. കൊച്ചി ഓണ്‍റോഡ് നിരക്ക് 11,09,968 രൂപയാണ് ബേസ് പതിപ്പിന്.

മാരുതി എര്‍റ്റിഗ

മാരുതി എര്‍റ്റിഗ

മാരുതിയുടെ ഏറ്റവും മികച്ചനിലയില്‍ വില്‍ക്കുന്ന മോഡലുകളിലൊന്നാണ് എര്‍റ്റിഗ. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 5.80 ലക്ഷം രൂപയ്ക്ക് വാഹനത്തിന്റെ ബേസ്‌മോഡല്‍ വിപണിയില്‍ ലഭിക്കും. വാഹനത്തെ വിശദാംശങ്ങളോടെ അറിയാന്‍ ഞങ്ങളുടെ ഡാറ്റാബേസിലേക്ക് ചെല്ലുക.

ഹോണ്ട മൊബിലിയോ

ഹോണ്ട മൊബിലിയോ

ഹോണ്ട മൊബിലിയോ എംപിവിക്ക് പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുണ്ട്. പെട്രോളില്‍ ലിറ്ററിന് 17.3 കിലോമീറ്ററും, ഡീസലില്‍ 24.2 കിലോമീറ്ററും മൈലേജ് ലഭിക്കുന്നു. പെട്രോള്‍ മോഡലിന്റെ ഓണ്‍റോഡ് വില (കൊച്ചി) തുടങ്ങുന്നത് 7,60,499 രൂപയിലാണ്. അവസാനിക്കുന്നത് 10,95,502 രൂപയിലും. ഡീസല്‍ പതിപ്പുകള്‍ക്ക് വില കൊച്ചി ഓണ്‍റോഡ് നിരക്ക് പ്രകാരം 9,23,289 രൂപയാണ്.

More from DriveSpark

Article Published On: Wednesday, January 7, 2015, 17:36 [IST]
English summary
Top 5 MPV cars in India around 10 lakh budget.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X