ഹ്യൂണ്ടായ് ഇലാന്‍ട്ര: ഒരു നിരൂപണം
കുറച്ചു നാളുകൾക്കു മുമ്പാണ് ഹ്യൂണ്ടായ് ഇലാന്‍ട്ര പ്രീമിയം സെഡാന്റെ 2015 പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തിയത്. നിരവധി പുതിയ സന്നാഹങ്ങളോടെ എത്തുന്ന ഈ കാര്‍ പ്രീമിയം സെഡാന്‍ വിഭാഗത്തില്‍ മികച്ച പ്രകടനം തുടരുമെന്നാണ് കരുതേണ്ടത്.
ഹ്യൂണ്ടായ് ഇലാന്‍ട്രയുടെ 2015 പതിപ്പിനെക്കുറിച്ച് കൂടുതലറിയാം താഴെ താളുകളില്‍.

ഹ്യൂണ്ടായ് ഇലാന്‍ട്ര: ഒരു നിരൂപണം
പുതുക്കിയ ഡിസൈനിലാണ് ഹ്യൂണ്ടായ് ഇലാന്‍ട്രയുടെ 2015 മോഡല്‍ എത്തുന്നത്. ഹ്യൂണ്ടായ് വികസിപ്പിച്ചെടുത്ത പുതിയ 3ഡി ഫിലോസഫിയാണ് ഡിസൈനര്‍മാര്‍ പുതിയ ഇലാന്‍ട്രയില്‍ പ്രയോഗിച്ചിരിക്കുന്നത്. ഡ്രൈവിങ് അനുഭൂതി, ഡിസൈന്‍ ഫിറ്റ്‌നെസ്, മികച്ച പ്രകടനക്ഷമത എന്നീ കാര്യങ്ങളാണ് ഈ ഡിസൈന്‍ ഫിലോസഫിയുടെ ആധാരമായി പ്രവര്‍ത്തിക്കുന്നത്.

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ഇലാന്‍ട്ര ലഭിക്കും. 1.8 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് ഇലാന്‍ട്രയിലുള്ളത്. 147.39 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍. 177.50 എന്‍എം ആണ് ചക്രവീര്യം. ഈ എന്‍ജിനോടൊപ്പം 6 സ്പീഡ് മാന്വല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ഘടിപ്പിച്ച് ലഭ്യമാക്കുന്നു.

1.6 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് ഇലാന്‍ട്രയിലുള്ളത്. 126.19 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍. 259.87 എന്‍എം ചക്രവീര്യം. ഈ എന്‍ജിനോടൊപ്പവും മാന്വല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ഘടിപ്പിച്ച് ലഭിക്കും.

സുരക്ഷാ സന്നാഹങ്ങള്‍
- ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍
- വെഹിക്കിള്‍ സ്റ്റബിലിറ്റി മാനേജ്‌മെന്റ്
- റിയര്‍ പാര്‍ക്കിങ് സെന്‍സര്‍
- 6 എയര്‍ബാഗുകള്‍
- എബിഎസ്, ഇബിഡി
- സോളാര്‍ ഗ്ലാസ്
- ഹ്യൂണ്ടായ് ഇലാന്‍ട്ര എസ് പെട്രോള്‍ - 14,13,000
- ഹ്യൂണ്ടായ് ഇലാന്‍ട്ര എസ്എക്‌സ് പെട്രോള്‍ - 15,41,000
- ഹ്യൂണ്ടായ് ഇലാന്‍ട്ര എസ്എക്‌സ് (ഓട്ടോമാറ്റിക്) പെട്രോള്‍ - 16,49,000
- ഹ്യൂണ്ടായ് ഇലാന്‍ട്ര ബേസ് ഡീസല്‍ - 14,57,000
- ഹ്യൂണ്ടായ് ഇലാന്‍ട്ര എസ് ഡീസല്‍ - 15,35,000
- ഹ്യൂണ്ടായ് ഇലാന്‍ട്ര എസ്എക്‌സ് ഡീസല്‍ - 16,67,000
- ഹ്യൂണ്ടായ് ഇലാന്‍ട്ര എസ്എക്‌സ് (ഓട്ടോമാറ്റിക്) ഡീസല്‍ - 17,49,000

പ്രോജക്ടര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് പുതിയ ഇലാന്‍ട്രയില്‍ ചേര്‍ത്തിരിക്കുന്നത്. ഫോഗ് ലാമ്പുകളുടെ സ്ഥാനത്തില്‍ ചെറിയ മാറ്റം വരുത്തി ഫ്രണ്ട് ഫോഗ് ലാമ്പിന്റെ ഡിസൈന്‍ പുതുക്കിയിട്ടുണ്ട്. പിന്‍ ബംപറിലും ഡിസൈന്‍ മാറ്റം സംഭവിച്ചിരിക്കുന്നു.

പെട്രോള്‍ വിലകള്‍ (ദില്ലി എക്‌സ്‌ഷോറൂം)

ഡീസല്‍ വിലകള്‍ (ദില്ലി എക്‌സ്‌ഷോറൂം)

10 സ്‌പോക്ക്, 16 ഇഞ്ച് അലോയ് വീലുകളാണ് പുതിയ ഇലാന്‍ട്രയിലുള്ളത്. പിന്നില്‍ എല്‍ഇഡി ലൈറ്റുകള്‍ ചേര്‍ത്തിരിക്കുന്നു. ഇലക്ട്രികമായി ക്രമീകരിക്കാവുന്ന റിയര്‍വ്യൂ മിററുകളാണ് വാഹനത്തിലുള്ളത്. ക്രോമിയത്തിന്റെ ധാരാളിത്തമുള്ള പുതിയ ഗ്രില്‍ ആകര്‍ഷകമാണ്. ഫോഗ് ലാമ്പുകളുടെ ഡിസൈന്‍ ശൈലിയിലും മാറ്റം വരുത്തിയിട്ടുണ്ട്. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ് വാഹനത്തിലുള്ളത്. എല്‍ഇഡി ഗൈഡ് ലൈറ്റുകളും ചേര്‍ത്തിരിക്കുന്നു.

6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ച പെട്രോള്‍ എന്‍ജിന്‍ പതിപ്പ് ലിറ്ററിന് 16.3 കിലോമീറ്റര്‍ മൈലേജ് തരുന്നുണ്ട്. ഇതേ എന്‍ജിന്റെ തന്നെ 6 സ്പീഡ് ഓട്ടോമാറ്റിക് പതിപ്പ് തരുന്നത് 14.34 കിലോമീറ്റര്‍ മൈലേജാണ്.

ഡീസല്‍ എന്‍ജിനിലെ മാന്വല്‍ ട്രാന്‍സ്മിഷന്‍ പതിപ്പ് ലിറ്ററിന് 22.7 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട്. ഓട്ടോമാറ്റിക് പതിപ്പ് പകരുന്നത് ലിറ്ററിന് 19.11 കിലോമാറ്റര്‍ മൈലേജാണ്.

സ്‌പോര്‍ടി ബ്ലാക്ക് ഇന്റീരിയറില്‍ പുതിയ ഹ്യൂണ്ടായ് ഇലാന്‍ട്ര ലഭ്യമാണ്. തുകല്‍ പൊതിഞ്ഞ സീറ്റുകള്‍ ചേര്‍ത്തും ഇലാന്‍ട്ര ലഭിക്കും. സ്റ്റീയിറിങ് വീലില്‍ ഓഡിയോ നിയന്ത്രണങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.


Click it and Unblock the Notifications








