ചുഴലിക്കാറ്റ് കാറിനെ വട്ടം ചുഴറ്റിയെടുക്കുന്നു!
സ്കൂൾ ഗ്രൗണ്ടിലും മറ്റും ന്യൂനമർദ്ദം തുടങ്ങിയ അസാധാരണ പ്രതിഭാസങ്ങൾ സംഭവിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഗ്രൗണ്ടിൽ നമ്മൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്രേമലേഖനം, തീപ്പെട്ടിക്കൂട്, കടലാസ് റോക്കറ്റ് തുടങ്ങിയ വസ്തുക്കളെ അതിഭീകരമാംവണ്ണം ചുഴറ്റിയെടുക്കുന്ന പ്രസ്തുത കാറ്റുകളെ ചക്രവാതങ്ങളെ ഉദാഹരിക്കുവാൻ ജ്യോഗ്രഫിട്ടീച്ചർ ഉപയോഗിച്ചതും നമ്മുടെയൊക്കെ മനസ്സിലുണ്ട്. നാട് വിട്ടുപോകാത്ത മലയാളികൾക്ക് ഇതൊക്കെയാണ് ടൊർണാഡോ.
യഥാർത്ഥ ടൊർണാഡോയുടെ ഭീകരരൂപം അധികപേരും കണ്ടിട്ടുണ്ടാവില്ല. താഴെക്കാണുന്ന വീഡിയോ ഈ ഭീകരരൂപം നേരിൽ കാണിച്ചു തരികയാണ്.
ഒരു കാറാണ് ടൊർണാഡോയിൽ പെട്ട് പറന്നുപോകുന്നത്. പോകുന്ന വഴിയിലുള്ള സകലതിനെയും കൂടെക്കൂട്ടുന്ന ചുഴലിക്കാറ്റിന്റെ ഭീകരരൂപം കാണാം ഈ വീഡിയോയിൽ. തായ്‌വാനിലാണ് ഈ സംഭവം നടക്കുന്നത്.


Click it and Unblock the Notifications








