ടൊയോട്ട കാമ്രി ഹൈബ്രിഡ് വിൽപന കത്തിക്കയറുന്നു

By Santheep

ടൊയോട്ട കാമ്രി ഹൈബ്രിഡ് മോഡലിന് ഇന്ത്യയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രാജ്യത്ത് നിർമിക്കപെട്ട കാമ്രി മോഡലുകളിൽ 80 ശതമാനവും വിറ്റഴിഞ്ഞതായാണ് ടൊയോട്ട പറയുന്നത്.

ഇന്ത്യൻ വിപണിയിൽ മൈലേജിന് ലഭിക്കുന്ന പ്രാധാന്യം വളരെ വലുതാണ്. മികച്ച മൈലേജുള്ള വാഹനങ്ങൾ മറ്റു കാര്യങ്ങളിൽ മോശം പ്രകടനമാണെങ്കിൽപോലും മിനിമം വിൽപന പിടിക്കുന്നതാണ് കാണാം. കാമ്രിയുടെ ഇലക്ട്രിക് ഹൈബ്രിഡ് സാങ്കേതികത കൂടുതൽ മൈലേജ് നൽകുന്നത് വിൽപന വർധിക്കുന്നതിന് കാരണമായിട്ടുണ്ട് എന്നുറപ്പിക്കാം.

Toyota Camry Hybrid Accounts For 80 Percent Models Sold In India

ലോകത്ത് ഒമ്പതിടങ്ങളിലാണ് ടൊയോട്ട ഹൈബ്രിഡുകൾ നിർമിക്കപ്പെടുന്നത്. ഇന്ത്യയും ഇക്കൂട്ടത്തിൽ പെടുന്നു. ഹൈബ്രിഡുകൾ ഇന്ത്യയിൽ നിർമിക്കാനുള്ള ടൊയോട്ടയുടെ തീരുമാനം എത്രയും ശരിയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കാനാവുന്നത്.

ടൊയോട്ടയുടെ പ്രയസ് ലോകത്തെമ്പാടും വലിയ പ്രിയം സൃഷ്ടിച്ച ഹൈബ്രിഡ് കാറാണ്. ഇന്ത്യയില്‍ പക്ഷെ സംഗതി പ്രവര്‍ത്തിച്ചില്ല. ഇറക്കുമതി നികുതിയും മറ്റുമായി വാഹനത്തിന്‍റെ വില 28 ലക്ഷത്തിനടുത്തെത്തും. 2010ല്‍ ലോഞ്ച് ചെയ്ത ഈ വാഹനം വെറും 170 എണ്ണമാണ് ഇതുവരെ വിറ്റുപോയത്.

ഇറക്കുമതി ചെയ്ത് വിൽക്കുക എന്ന പരിപാടിയിൽ നിന്നും പിൻവാങ്ങിയതാണ് ടൊയോട്ട കാമ്രി ഹൈബ്രിഡിന്റെ വിജയങ്ങളിലൊന്ന്.

More from DriveSpark

Article Published On: Monday, August 24, 2015, 14:11 [IST]
English summary
Toyota Camry Hybrid Accounts For 80 Percent Models Sold In India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X