ടൊയോട്ടയുടെ വിൽപന ഇടിഞ്ഞു
ഒക്ടോബർ മാസത്തിലെ വിൽപനാക്കണക്കുകൾ ടൊയോട്ട കിർലോസ്കറിന്റെ വിൽപന ഇടിഞ്ഞതായി ചൂണ്ടിക്കാട്ടുന്നു. 2015 ഒക്ടോബർ മാസത്തിൽ ആഭ്യന്തര വിപണിയിൽ ആകെ വിറ്റഴിച്ചത് 12,403 യൂണിറ്റാണ്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 12,556 യൂണിറ്റായിരുന്നനു വിൽപന.

വിദേശവിപണിയിലേക്കുള്ള കയറ്റുമതിയിൽ ചെറിയ വർധനയുണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ മാസത്തിൽ 1,198 യൂണിറ്റാണ് വിദേശത്തേക്ക് കയറ്റി അയച്ചത്. ഇത് കഴിഞ്ഞവർഷം ഇതേ കാലയളവിൽ 1,160 യൂണിറ്റായിരുന്നു.
കടുത്ത മത്സരത്തെയാണ് ടൊയോട്ട എല്ലാ സെഗ്മെന്റുകളിലും നേരിടുന്നത്. ഇന്നോവയടക്കമുള്ള മോഡലുകൾക്ക് നല്ല എതിർസ്വരങ്ങൾ രൂപപ്പെട്ടുട്ടുണ്ട്.


Click it and Unblock the Notifications