ടൊയോട്ട റഷ് ഇന്ത്യയില്‍ ടെസ്റ്റ് ചെയ്യുന്നതെന്തിന്?
ടൊയോട്ട റഷ് ചെറു എസ്‌യുവി ഇന്ത്യന്‍ നിരത്തുകളില്‍ ടെസ്റ്റ് ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. ചില ചര്‍ച്ചാ ഫോറങ്ങളില്‍ ടെസ്റ്റ് വാഹനത്തിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ഇന്ത്യയിലിറക്കാന്‍ ഉദ്ദേശിച്ചുള്ള ടെസ്റ്റാണ് നടക്കുന്നതെന്ന് ചിലര്‍ ഊഹിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങളൊന്നും തല്‍ക്കാലം ലഭ്യമല്ല.
രാജ്യത്തില്ലാത്ത നിരവധി വാഹനങ്ങള്‍ വിവിധ കാലാവസ്ഥകളില്‍ ടെസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി മുന്‍പും ഇന്ത്യയിലെത്തിയിട്ടുണ്ട്. ഈ ടെസ്റ്റ് ഇത്തരമാവശ്യങ്ങള്‍ക്കാണോ എന്നുറപ്പാക്കാന്‍ കഴിയില്ല. ടൊയോട്ടയുടെ ഔദ്യോഗിക അറിയിപ്പ് കിട്ടുവരെ കാത്തിരിക്കുകയേ നിര്‍വാഹമുള്ളൂ. എന്നിരിക്കിലും ടൊയോട്ട റഷ് പോലൊരു വാഹനത്തിന് ഇന്ത്യയില്‍ വലിയ സാധ്യതകളുണ്ട് എന്നതിനാല്‍ പ്രതീക്ഷ കൈവിടാനാവില്ല.
മഹാരാഷ്ട്രയിലെ കോലാപൂരിലാണ് റഷ് എസ്‌യുവി ടെസ്റ്റ് ചെയ്യുന്നതായി കണ്ടെത്തിയത്. 4420 മില്ലിമീറ്റര്‍ നീളമാണ് വാഹനത്തിനുള്ളത്. ഇന്ത്യയില്‍ റിനോ ഡസ്റ്ററിന് തക്കതായ ഒരു മറുപടിയായി മാരാന്‍ ഈ വാഹനത്തിന് സാധിക്കുമെന്നുറപ്പാണ്. കുറച്ച് വിലപ്പമേറിയ ശാരീരിക സവിശേഷതകളുള്ള ഈ വാഹനത്തിന് ചെറു എസ്‌യുവി സെഗ്മെന്റില്‍ ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചേക്കും.

വാഹനത്തിന് ഇപ്പോഴുള്ള പ്രധാന പോരായ്മ ഡീസല്‍ എന്‍ജിന്‍ ഇല്ലാത്തതാണ്. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് റഷ് എസ്‌യുവിക്കുള്ളത്. ഇന്ത്യയില്‍ ഡീസല്‍ എന്‍ജിന്‍ ഒരു പ്രധാന ഘടകമാണ്.
നാല് മീറ്ററിന് താഴെ വലിപ്പം വരുന്ന വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന ഇളവുകള്‍ക്ക് റഷ് എസ്‌യുവി അര്‍ഹമാവില്ല. ഏഴ് സീറ്റുകള്‍ക്കുള്ള വലിപ്പം വാഹനത്തിന് നിലവിലുണ്ട്. സംഗതികള്‍ ഇങ്ങനെയൊക്കെയാണെങ്കിലും റഷ് ഇന്ത്യയിലെത്തുമോ എന്നകാര്യം സന്ദേഹത്തിലാണ്. നിരവധി മാറ്റങ്ങള്‍ വരുത്തി ഇന്ത്യയ്ക്ക് യോജിച്ച വാഹനമാക്കിയെടുക്കാന്‍ വരുന്ന വന്‍ ചെലവു തന്നെയാണ് കാരണം.


Click it and Unblock the Notifications








