ടൊയോട്ട വിയോസ് ഇന്ത്യയിലേക്ക്?
ടൊയോട്ട വിയോസ് സെഡാന്‍ ഇന്ത്യയില്‍ ടെസ്റ്റ് ചെയ്യുന്നു. ബങകളുരുവിലാണ് ഈ വാഹനം ടെസ്റ്റ് ചെയ്യുന്നതായി കണ്ടെത്തിയത്. വിയോസിനെ രാജ്യത്തെ വിപണിയിലെത്തിക്കാനാണ് ഈ ടെസ്റ്റുകളെന്ന് കരുതപ്പെടുന്നു.
തായ്‌ലന്‍ഡ്, മലേഷ്യ, ഇന്തോനീഷ്യ തുടങ്ങിയ വിപണികളില്‍ വിയോസ് നിലവില്‍ വില്‍പനയിലുള്ള. ഇന്ത്യയുടേതിനു സമാനമായ വിപണിസാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന ഇടങ്ങളാണ് മേല്‍പറഞ്ഞവയെല്ലാം.

രാജ്യത്തേക്ക് വിയോസ് സെഡാന്‍ 2015 അവസാനത്തിലോ 2016 ആദ്യത്തിലോ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. 7 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിലായിരിക്കും വാഹനത്തിന് വില കാണുക എന്ന് ഊഹിക്കാം.
1.4 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനും 1.5 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനുമാണ് ഈ വാഹനത്തിലുണ്ടാവുക.


Click it and Unblock the Notifications








