ഇന്ത്യയെ ആത്മാവിലറിഞ്ഞ 9 പഴയ കാറുകള്‍

By Santheep

റൂഫില്‍ കോളാമ്പി മൈക്ക്‌ വെച്ചുകെട്ടി, വശങ്ങളില്‍ വലിയ പോസ്‌റ്ററുകള്‍ ഒട്ടിച്ച്‌, വഴിനീളെ നോട്ടീസുകള്‍ വിതറി പാഞ്ഞുപോയിരുന്ന സിനിമാവണ്ടികള്‍ ഓര്‍മയിലുണ്ടോ? അവ വിളിച്ചു പറഞ്ഞത്‌ നിങ്ങളുടെ ചെവികളില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ടാകാം. ആ നോട്ടീസുകള്‍ പറഞ്ഞിരുന്ന കഥാസാരവും ഓര്‍മയിലുണ്ടാകാം. എന്നാല്‍, ആ വാഹനങ്ങള്‍ എതെല്ലാമായിരുന്നെന്ന്‌ ഓര്‍മയിലുണ്ടോ?

ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമായിരുന്നിട്ടുണ്ട്‌ ആ പഴയ കാറുകള്‍. 80കളിലും 90കള്‍ വരെയും നമ്മുടെ ശ്വാസകോശങ്ങളിലേക്ക്‌ പൊടിയും കരിമ്പുകയും കടത്തിവിട്ട്‌ ഗൃഹാതുരത്വത്തിലേക്ക്‌ പാഞ്ഞുപോയ ആ കാറുകള്‍ ഏതെല്ലാമായിരുന്നു? ഇവിടെ ഒരു തിരിഞ്ഞുനോട്ടം.

01. ഹിന്ദുസ്ഥാന്‍ അംബാസ്സഡര്‍

01. ഹിന്ദുസ്ഥാന്‍ അംബാസ്സഡര്‍

നീണ്ട 56 വര്‍ഷക്കാലം ഇന്ത്യാക്കാരുടെ ജീവതത്തോട്‌ ചേര്‍ന്നുനിന്നു ഈ കാര്‍. ബ്രിട്ടീഷ്‌ നിര്‍മിതിയായ മോറിസ്‌ ഓക്‌സ്‌ഫോഡ്‌ എന്ന കാറിന്റെ ഡിസൈന്‍ ശൈലിയെ പിന്തുടര്‍ന്നാണ്‌ അംബാസസഡര്‍ കാര്‍ നിര്‍മിക്കപെട്ടത്‌.

02. പ്രീമിയര്‍ പദ്‌മിനി

02. പ്രീമിയര്‍ പദ്‌മിനി

പ്രീമിയര്‍ പദ്‌മിനിയുടെ ജീവിതത്തെക്കുറിച്ച്‌ ഇതിനകം തന്നെ നമ്മള്‍ ഏറെ സംസാരിച്ചു കഴിഞ്ഞു. ഈ കാര്‍ ഇന്നും ഗതാകാലപ്രൗഢി കാണിക്കാനായി കൊണ്ടു നടക്കുന്നവരെ കാണാം.

Picture credit: ninadsp via Flickr

03. മഹീന്ദ്ര എംഎം540

03. മഹീന്ദ്ര എംഎം540

1950കളില്‍ വിപണിയിലെത്തിയിരുന്ന സിജെ5 ജീപ്പ്‌ മോഡലില്‍ നിന്നാണ്‌ മഹീന്ദ്ര എംഎം540 നിര്‍മിച്ചെടുത്തത്‌. ജീപ്പ്‌ എന്ന പേരുപയോഗിക്കാന്‍ മഹീന്ദ്ര അനുവാദം നേടിയിരുന്നു ഒറിജിനല്‍ ജീപ്പില്‍ നിന്ന്‌. നമ്മളെസ്സംബന്ധിച്ച്‌ ഇന്നും ജീപ്പ്‌ എന്നാല്‍ മഹീന്ദ്ര എംഎം540-യാണ്‌. പഞ്ചായത്ത്‌ റോഡുകള്‍ എന്നറിയപ്പെട്ടിരുന്ന അന്നത്തെ ടാര്‍മാക്‌ പൂശാത്ത പരുക്കന്‍ പാതകളില്‍ ഈ ഓഫ്‌ റോഡര്‍ വാഹനം ചെയ്‌തിരുന്ന സേവനം വളരെ വലുതാണ്‌.

Picture credit: Abdulla Al Muhairi via Wiki Commons

04. മാരുതി 800

04. മാരുതി 800

ഒരുപാട്‌ വിശദീകരണമൊന്നും വേണ്ട ഈ കാറിന്‌. കാര്‍ എന്ന സങ്കല്‍പം എല്ലാ ഇടത്തരക്കാരിലേക്കും വരുന്നത്‌ മാരുതി 800ലൂടെയാണ്‌. ദശലക്ഷക്കണക്കിന്‌ ഇന്ത്യാക്കാര്‍ ഡ്രൈവിങ്ങിന്റെ അനുഭൂതി അറിഞ്ഞത്‌ ഈ കാറിലൂടെയാണ്‌.

05. മാരുതി ഓമ്‌നി

05. മാരുതി ഓമ്‌നി

പഴയ സിനിമകളില്‍ വല്ലന്മാര്‍ നായികയെ, അല്ലെങ്കില്‍ നായകന്റെ കുട്ടിയെ, തട്ടിക്കൊണ്ടു പോയിരുന്നത്‌ ഈ കാറിലാണ്‌. അക്കാലത്ത്‌ കുട്ടികള്‍ ഈ കാറിനെ വഴിയില്‍ കണ്ടാല്‍ പേടിച്ചിരുന്നു. യഥാര്‍ഥ ജീവിതത്തില്‍, നിറയെ അംഗങ്ങളുള്ള കുടുംബങ്ങളിലെ പ്രധാന താരമായിരുന്നു ഇവന്‍.

06. ഹിന്ദുസ്ഥാന്‍ കോണ്ടസ്സ

06. ഹിന്ദുസ്ഥാന്‍ കോണ്ടസ്സ

നമ്മള്‍ ആദ്യമായി കാണുന്ന 'ആഡംബര കാറാ'ണ്‌ കോണ്ടസ്സ. ജനറല്‍ മോട്ടോഴ്‌സിന്റെ വോക്‌സോല്‍ വിക്ടര്‍ എഫ്‌ഇ മോഡലാണ്‌ ഇന്ത്യയിലേക്ക്‌ കോണ്ടസ്സ എന്ന പേരില്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്‌ വഴി എത്തിയത്‌. ഈ കാറിന്‌ മറ്റൊരു പ്രത്യേകത കൂടിയുണ്ട്‌. ഇന്ത്യയിലെ വാഹനചരിത്രത്തിലെ ഏക മസില്‍ കാറാണ്‌ ഇത്‌. അടുത്തു തന്നെ വിപണിയിലെത്താന്‍ സാധ്യതയുള്ള ഫോഡ്‌ മസ്‌റ്റാങ്‌ ആയിരിക്കും ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ മസില്‍ കാര്‍.

Picture credit: D'Costa's Contessas via Wiki Commons

07. ദെയ്‌വൂ സീലോ

07. ദെയ്‌വൂ സീലോ

1994 മുതല്‍ 99 വരെ ഇന്ത്യയില്‍ ലഭ്യമായിരുന്നു സീലോ. മികച്ച ഇന്റീരിയര്‍ സ്‌പേസുള്ള ഈ കാറിനെ തുടക്കത്തില്‍ നല്ലപോലെ സ്വീകരച്ചിരുന്നി വിപണി. കുറഞ്ഞ ടേണിങ്‌ റേഡിയസ്‌ (4.9 മീറ്റര്‍) ഈ കാറിന്റെ പ്രത്യേകതകളിലൊന്നായിരുന്നു. അക്കാലത്ത്‌ അപൂര്‍വമായിരുന്ന ഡ്രൈവര്‍ സീറ്റ്‌ ക്രമീകരണവും ഈ കാറുലുണ്ടായിരുന്നു.

08. ടാറ്റ സുമോ

08. ടാറ്റ സുമോ

90കളില്‍, കൂട്ടുകാരുമൊത്ത്‌ അവധിക്കാലത്ത്‌ അടിച്ചുപൊളിക്കാനും മറ്റും നമുക്കുണ്ടായിരുന്ന ചുരുക്കം വണ്ടികളിലൊന്നാണ്‌ ടാറ്റ സുമോ. ആദ്യ മൂന്നു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം സുമോകളാണ്‌ വിറ്റഴിഞ്ഞത്‌. നിലവാരക്കുറവുണ്ടായിരുന്നെങ്കിലും അക്കാലത്ത്‌ വേറെ ഓപ്‌ഷനുകള്‍ ഇല്ലായിരുന്നു.

09. ഹ്യൂണ്ടായ്‌ സാന്‍ട്രോ

09. ഹ്യൂണ്ടായ്‌ സാന്‍ട്രോ

വിപ്ലവം സൃഷ്ടിച്ച കാറാണിത്‌. ഇന്ത്യന്‍ ചെറുകാര്‍ വിപണിയില്‍ മാരുതിക്കുള്ള സര്‍വാധിപത്യത്തെ ഫലപ്രദമായി ചോദ്യം ചെയ്‌ത ആദ്യ വാഹനം! വിശ്വാസ്യത, ഗുണനിലവാരം, ഇന്റീരിയര്‍ സ്‌പേസ്‌ തുടങ്ങിയ നിരവധി ഗുണഗണങ്ങള്‍ ഈ വഹനത്തിനുണ്ടായിരുന്നു.

More from DriveSpark

Article Published On: Monday, April 13, 2015, 17:08 [IST]
English summary
Here are over 9 cars that had that something we truly miss in today's world.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X