ടിവിഎസ് ജൂപിറ്ററിന്റെ പുതിയ പതിപ്പ് വരുന്നു; വിലയും വിവരങ്ങളും
ജൂപിറ്ററിന് ഒരു പുതിയ ഉയർന്ന വേരിയന്റ് പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ് ടിവിഎസ്. ഈ മോഡലിന്റെ വില ദില്ലി എക്സ്ഷോറൂം നിരക്ക് പ്രകാരം 50,012 രൂപയായിരിക്കുമെന്ന് കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നുകഴിഞ്ഞിട്ടുണ്ട്.
220എംഎം ഡിസ്ക് ബ്രേക്കോടു കൂടിയാണ് ജൂപിറ്ററിന്റെ ഉയർന്ന വേരിയന്റ് വിപണി പിടിക്കുക. പുതിയ ചില എക്സ്റ്റീരിയർ നിറങ്ങളും ഇതോടൊപ്പം ചേർക്കും.

109.7 കുതിരശക്തിയുള്ള എൻജിനാണ് ജൂപിറ്ററിലുള്ളത്. 8.2 പിഎസ് കരുത്തുൽപാദിപ്പിക്കാൻ ഈ എൻജിന് സാധിക്കുന്നു. 8 എൻഎം ആണ് ടോർക്ക്. ലിറ്ററിന് 62 കിലോമീറ്റർ മൈലേജ് പിടിക്കാൻ എൻജിന് സാധിക്കും.
സാധാരണ ഡ്രം ബ്രേക്ക് ഘടിപ്പിച്ച ജൂപിറ്റർ സ്കൂട്ടറിന്റെ എക്സ്ഷോറൂം നിരക്ക് 47,049 രൂപയാണ്.


Click it and Unblock the Notifications








