ഉബര്‍ ഓട്ടോറിക്ഷകള്‍ നിരത്തിലേക്ക്

By Santheep

ഉബര്‍ ഓട്ടോറിക്ഷ സര്‍വീസ് ലോഞ്ച് ചെയ്തു. ഉബര്‍ ഇതാദ്യമായാണ് ഓട്ടോറിക്ഷ സര്‍വീസിലേക്ക് തിരിയുന്നത്. നിലവില്‍ ദില്ലിയില്‍ മാത്രമാണ് ഈ സര്‍വീസ് ലഭ്യമാവുക.

ഇന്ത്യയിലെമ്പാടും ഉബര്‍ ഓട്ടോറിക്ഷ സര്‍വീസ് ലഭ്യമാക്കാനാണ് കമ്പനിയുടെ പ്ലാന്‍. ഇത് അധികം താമസിയാതെ തന്നെ നടപ്പിലാകുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

ഉബര്‍ ഓട്ടോറിക്ഷകള്‍ നിരത്തിലേക്ക്

മീറ്ററിട്ട് ഓടാന്‍ തയ്യാറാവാത്ത ഓട്ടോക്കാരോട് ഇന്ത്യയിലെ സ്ഥിരവരുമാനക്കാരായ ഇടത്തരക്കാര്‍ക്ക് വലിയ രോഷമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ഉബര്‍ ഈ മേഖലയില്‍ നിക്ഷേപം നടത്താന്‍ തയ്യാറാവുന്നത്. ഉബര്‍ പോലുള്ള കമ്പനികള്‍ ഈ രംഗത്തേക്ക് വരുന്നതോടെ കൃത്യമായ നിരക്കുകള്‍ ഈടാക്കാന്‍ ഓട്ടോക്കാര്‍ നിര്‍ബന്ധിതരാകും.

ഉബര്‍ ഓട്ടോറിക്ഷകള്‍ നിരത്തിലേക്ക്

കൃത്യതയുള്ള പേയ്‌മെന്റ് സിസ്റ്റമായിരിക്കും ഉബര്‍ ഓട്ടോറിക്ഷകളുടെ പ്രധാന ആകര്‍ഷണഘടകം. തുടക്കത്തില്‍ നേരിട്ടുള്ള പണമിടപാടാണ് ഉബര്‍ പദ്ധതിയിടുന്നത്. ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം ഓട്ടോറിക്ഷകളുടെ കാര്യത്തില്‍ നടപ്പിലാക്കുമോ എന്നത് വ്യക്തമല്ല.

ഉബര്‍ ഓട്ടോറിക്ഷകള്‍ നിരത്തിലേക്ക്

ചെറിയ ദൂരങ്ങള്‍ക്കു വേണ്ടിയാണ് ഓട്ടോറിക്ഷകള്‍ വിളിക്കുക എന്നതിനാല്‍ നേരിട്ടുള്ള പണിമിടപാടായിരിക്കും ഉപഭോക്താക്കള്‍ക്കും സൗകര്യം.

ഉബര്‍ ഓട്ടോറിക്ഷകള്‍ നിരത്തിലേക്ക്

ദില്ലിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തുകയാണ് ഉബര്‍ ഓട്ടോറിക്ഷകള്‍ ഈടാക്കുക. ഏതെങ്കിലും തരത്തിലുള്ള അധിക ചാര്‍ജ് ഈടാക്കുകയില്ല എന്നാണ് ഇപ്പോള്‍ അറിയുന്നത്.

ഉബര്‍ ഓട്ടോറിക്ഷകള്‍ നിരത്തിലേക്ക്

മറ്റ് നിരവധി ടാക്‌സി സര്‍വീസ് ദാതാക്കള്‍ ഓട്ടോറിക്ഷകളെ പിടിക്കൂടിയിട്ടുണ്ട്. ഓല ഇതേ രീതിയില്‍ ഓട്ടോ സര്‍വീസ് നടത്തുന്നുണ്ട്. ഇവരുടെ സര്‍വീസ് ദില്ലിയില്‍ മൊത്തം ലഭ്യമാണ്.

More from DriveSpark

Article Published On: Friday, April 10, 2015, 15:32 [IST]
English summary
Uber Autorickshaw Services Commence In Delhi With Cash Payment Option.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X