നീങ്ങുന്ന ജീപ്പിനെ ഹാക്ക് ചെയ്തു; ഉബറിൽ ജോലി കിട്ടി!

By Santheep

ആപ്പ് ബേസ്ഡ് ടാക്സി സർവീസ് കമ്പനിയായ ഉബർ രണ്ട് ഹാക്കർമാരെ ജോലിക്കെടുത്തു. തങ്ങളുടെ സാങ്കേതികത കൂടുതൽ പക്വമാക്കുന്നതിന് ഇവരുടെ സേവനം ഉപകരിക്കുമെന്ന് ബോധ്യപ്പെട്ടതിനാലാണ് ഉബർ ഇവരെ ജോലിക്കെടുത്തത്. വൻ തുകയാണ് ശമ്പളമായി ഉബർ വാഗ്ദാനം ചെയ്തത് എന്നറിയുന്നു.

നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ജീപ്പിനെ ഹാക്ക് ചെയ്ത് വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് കാണിച്ചാണ് ഉബർ പ്രതിനിധികളെ ഈ ഹാക്കർമാർ ഞെട്ടിച്ചത്.

Uber Hires Two Hackers To Improve Car Technology

ചാർലി മില്ലർ, ക്രിസ് വലാസെക് എന്നിവരാണ് ഹാക്കിങ് വൈദഗ്ധ്യം തെളിയിച്ച് ജോലി സമ്പാദിച്ചത്. ചാർലി മില്ലർ നേരത്തെ ട്വിറ്ററിലാണ് ജോലി ചെയ്തിരുന്നത്. ക്രിസ് വലാസെക് ജോലി ചെയ്തിരുന്നത് ഐഓആക്ടിവിലായിരുന്നു.

ഇവരെ ജോലിക്കെടുത്തതായും അടുത്തുതന്നെ ഇരുവരും കമ്പനിയിൽ ജോയിൻ ചെയ്യുമെന്നും ഉബർ അറിയിച്ചു.

കമ്പനി ഇതിനകം തന്നെ രൂപീകരിച്ചിട്ടുള്ള ഓട്ടോണമസ് വാഹന വിദഗ്ധരുടെ കൂട്ടത്തിലേക്കാണ് ഇരുവരെയും ചേർക്കുന്നത്. ലോകോത്തരമായ സുരക്ഷാ പ്രോഗ്രാം നിർമിച്ചെടുക്കുന്നതിനായി ഉബർ രൂപീകരിച്ചിട്ടുള്ള സംഘത്തിലായിരിക്കും മില്ലറും വാലാസെക്കും പ്രവർത്തിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #uber #auto news
English summary
Uber Hires Two Hackers To Improve Car Technology.
Story first published: Monday, August 31, 2015, 14:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X