ഉബര്‍ ആദ്യത്തെ ഇന്ത്യന്‍ തലവനെ നിയമിച്ചു

By Santheep

ഓണ്‍ലൈന്‍ ടാക്‌സി വാടകക്കമ്പനിയായ ഉബര്‍ പ്രസിഡണ്ടായി അമിത് ജയിനിനെ നിയമിച്ചു. ഇന്ത്യയിലെ ബിസിനസ്സ് വളര്‍ച്ചയില്‍ ശ്രദ്ധ പതിപ്പിക്കാനായി ഉബര്‍ പ്രത്യേകം സൃഷ്ടിച്ചെടുത്ത പദവിയാണിത്.

ഇടക്കാലത്ത് ചില വിവാദങ്ങളില്‍ പെടുകയുണ്ടായെങ്കിലും ഉബറിന്റെ ബിസിനസ്സിനെ ഇത് അത്ര കാര്യമായി ബാധിച്ചിട്ടില്ല. കുറെക്കൂടി മികച്ച ഫലം കണ്ടെത്താന്‍ അമിത് ജയിനിന് സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോപ്പര്‍ട്ടി പോര്‍ട്ടലായ റെന്റ് ഡോട് കോമിലായിരുന്നു ജയിന്‍ നേരത്തെ പ്രവര്‍ത്തിച്ചുവന്നത്. ദില്ലി ഐഐടിയില്‍ നിന്ന് ബിരുദം നേടിയ ആളാണിദ്ദേഹം.

രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ശേഷിയുള്ള ഒരാളെ തിരഞ്ഞ് കഴിഞ്ഞ കുറെ മാസങ്ങളായി ഉബര്‍ അന്വേഷണത്തിലായിരുന്നു. നിലവില്‍ ഉബറിന് പ്രവര്‍ത്തനമുള്ള 11 നഗരങ്ങളിലെ തലവന്മാരുടെ റിപ്പോര്‍ട്ടിങ് ഹെഡാണ് ജയിന്‍ ഇപ്പോള്‍.

ഇന്ത്യയില്‍ മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഓലയില്‍ നിന്നാണ് ഉബറിന് ഏറ്റവും കടുത്ത മത്സരം നേരിടേണ്ടി വരുന്നത്.

More from DriveSpark

Article Published On: Monday, June 1, 2015, 16:17 [IST]
English summary
Uber India Appoint Amit Jain As New President.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X