ഉബർ ഉപഭോക്താക്കളുടെ നമ്പർ മറച്ചുവെക്കുന്നു
കടുത്ത മത്സരം നിലനിൽക്കുന്നയിടമാണ് ഓൺലൈൻ ടാക്സി സർവീസുകളുടേത്. അമേരിക്കൻ കമ്പനിയായ ഉബർ ഈ മേഖലയിൽ ഇതിനകം തന്നെ ശക്തമായ സാന്നിധ്യമായിട്ടുണ്ട്. കൂടുതൽ ഉപഭോക്താക്കളിലേക്കെത്താൻ പുതിയ പദ്ധതികൾ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഉബർ ഇപ്പോൾ.
ആപ്ലിക്കേഷൻ അധിഷ്ഠിത ടാക്സി സർവീസുകൾ ഉപയോഗിക്കുന്ന ഉപയോഗിക്കുന്നവരുടെ പ്രധാന ആശങ്കകളിലൊന്നാണ് മൊബൈൽ നമ്പർ ടാക്സി ഡ്രൈവറുടെ പക്കലെത്തുന്നത്. ചില ഡ്രൈവർമാരെങ്കിലും ഈ നമ്പരുകൾ ദുരുപയോഗം ചെയ്യുന്നു.

ഇത് തടയാൻ ഓല കാബ്സ് ഇതിനകം തന്നെ നമ്പർ മാസ്കിങ് സംവിധാനം ആപ്ലിക്കേഷനിൽ ഏർപെടുത്തിയിട്ടുണ്ട്. ഇതേ സംവിധാനം തങ്ങളുടെ ടാക്സികളിലും ലഭ്യമാക്കാൻ തയ്യാറെടുക്കുകയാണ് ഉബർ.
ഡ്രൈവർക്ക് നമ്പർ കാണാൻ സാധിക്കില്ല എന്നതാണ് ഈ മാസ്കിങ് സംവിധാനത്തിന്റെ പ്രത്യേകത.


Click it and Unblock the Notifications








