ഉബർ ടാക്സികൾ തിരുവനന്തപുരത്തെത്തി
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉബർ ടാക്സി അഗ്രിഗേറ്റർ ഇന്ത്യയിൽ കൂടുതൽ നഗരങ്ങളിലേക്ക് ബിസിനസ്സ് വ്യാപിപ്പിക്കുന്നു. വഡോദര, ഗുവാഹട്ടി, നാസിക്, തിരുവനന്തപുരം എന്നീ നഗരങ്ങളിലേക്കാണ് ഉബർ പുതുതായി കടക്കുന്നത്.
നിലവിൽ രാജ്യത്തെ 22 നഗരങ്ങളിൽ സാന്നിധ്യമുണ്ട് ഉബറിന്.

കുറച്ചുനാളുകൾക്കു മുമ്പാണ് അഹ്മദാബാദ്, സൂറത്ത് എന്നിവിടങ്ങളിലേക്ക് ഉബർ സർവീസ് എത്തിയത്.
ഇക്കൂട്ടത്തിൽ ഏറ്റവും ചെലവ് കുറഞ്ഞ സർവീസ് വഡോദരയിലാണ് തുടങ്ങിയിട്ടുള്ളത്. ഉബർഗോ സർവീസിന് കിലോമീറ്ററിന് 6 രൂപ മാത്രമേ വരൂ. ഓല കാബ്സ്, ടാക്സിഫോർഷുവർ എന്നീ കമ്പനികളാണ് ഉബറിന് എതിരാളികളായി വിപണിയിലുള്ളത്.


Click it and Unblock the Notifications








