തമിഴ്‌നാട്ടിൽ ഉബർ വൻ നിക്ഷേപം
ആപ്പ് അധിഷ്ഠിത കാബ് സർവീസ് കമ്പനിയായ ഉബർ തമിഴ്നാട്ടിൽ 30,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇതിനായി 35 ദശലക്ഷം ഡോളർ നിക്ഷേപം സംസ്ഥാനത്ത് നടത്തുമെന്ന് തമിഴ്‌നാട് സർക്കാരുമായി ഉബർ ധാരണയിലെത്തി.
സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച അവസാനം നടന്ന ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റിൽ വെച്ചാണ് ഇരുകക്ഷികളും ഈ വിഷയത്തിൽ ധാരണാപത്രം ഒപ്പിട്ടത്.

അടുത്ത അഞ്ചു വർഷത്തിനിടയിൽ ഉബർ തമിഴ്നാട്ടിൽ നിരവധിയായ സംരംഭങ്ങൾ പദ്ധതിയിടുന്നുണ്ട്. 35 ദശലക്ഷം ഡോളർ ഈ കാലയളവിൽ നിക്ഷേപിക്കും. ഇതുവഴിയാണ് മുപ്പതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുക.
വരുംമാസങ്ങളിൽ ആകർഷകമായ നിരവധി പദ്ധതികൾ നടപ്പാക്കാൻ ഉബർ ആലോചിക്കുന്നുണ്ട്. കാറിൽ വൈഫി സൗകര്യമടക്കമുള്ളവ നൽകുവാനാണ് പരിപാടി. ദില്ലി, മുംബൈ എന്നിവിടങ്ങളിൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. എയർടെലുമായി കമ്പനി കരാറിലെത്തിയിരിക്കുകയാണ് ഈ പദ്ധതിക്കുവേണ്ടി.
രാജ്യത്തെ 22 നഗരങ്ങളിൽ ഉബറിന് സാന്നിധ്യമുണ്ട് നിലവിൽ. ഇവിടങ്ങളിൽ ഉബറിനു കീഴിൽ 1,65,000 ഡ്രൈവർമാരുണ്ട്.


Click it and Unblock the Notifications








