ഉബർ ഓട്ടോ സർവീസ് നിറുത്തുന്നു!

Written By:

ഓൺലൈൻ ടാക്സി സർവീസ് കമ്പനിയായ ഉബർ ദില്ലിയിൽ തങ്ങളുടെ ഓട്ടോറിക്ഷ സർവീസ് നിറുത്തിവെച്ചു. ഏഴുമാസം മുമ്പുമാത്രമാണ് കമ്പനി ഓട്ടോറിക്ഷകളെക്കൂടി തങ്ങളുടെ സേവനത്തിലുൾപെടുത്തിയത്.

അയ്യായിരത്തോളം ഓട്ടോറിക്ഷകൾ ഉബർ സർവീസിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. ഇത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയതാണെന്നും ചില പ്രശ്നങ്ങൾ നേരിട്ടത് പരിഹരിക്കാനായി പ്രസ്തുത സേവനം താൽക്കാലികമായി നിറുത്തുകയാണെന്നും ഉബർ വ്യക്തമാക്കി.

ഉബറിന്റെ എതിരാളിയായ ഓല കാബ്സ് പക്ഷെ, ഈ സർവീസ് ഇപ്പോഴും നിലനിർത്തുന്നുണ്ട്.

ഓട്ടോറിക്ഷകൾക്കുള്ള ലൈസൻസ് വ്യക്തികൾക്കാണ് നൽകുക. സർവീസ് ദാതാക്കൾക്ക് ഓട്ടോ പെർമിറ്റ് സ്വന്തമാക്കാൻ നിലവിൽ നിയമപരമായി വഴികളൊന്നുമില്ല.

ഉബർ
കൂടുതല്‍... #uber
English summary
Uber Suspends Auto Rickshaw Service In Delhi.
Story first published: Thursday, December 10, 2015, 12:16 [IST]
Please Wait while comments are loading...

Latest Photos