ഉബര്‍ ഇന്ത്യയിലെ 18 നഗരങ്ങളിലെത്തി

Written By:

ഇന്ത്യന്‍ നഗരങ്ങളില്‍ കൂടുതല്‍ വേരാഴ്ത്താനുള്ള പദ്ധതികളാവിഷ്‌കരിക്കുകയാണ് ഉബര്‍. രാജ്യത്ത് ആപ്പ് അധിഷ്ഠിത ടാക്‌സി സര്‍വീസുകള്‍ക്ക് പ്രിയം വര്‍ധിക്കുന്നത് മുന്നില്‍കണ്ടാണ് ഉബര്‍ തങ്ങളുടെ ബിസിനസ്സ് വര്‍ധിപ്പിക്കുന്നത്.

നിലവില്‍ ആപ്പ് അധിഷ്ഠിത ടാക്‌സി സര്‍വീസുകള്‍ക്കും റേഡിയോ അധിഷ്ഠിത ടാക്‌സി സര്‍വീസുകള്‍ക്കും ഏതാണ്ട് തുല്യമായ വിപണിവിഹിതമാണുള്ളത്. വരുംകാലങ്ങളില്‍ ആപ്ലിക്കേഷനുകള്‍ വഴി ടാക്‌സി ബുക്ക് ചെയ്യുന്നവരുടെ എണ്ണം കൂടാനാണ് സാധ്യത.

To Follow DriveSpark On Facebook, Click The Like Button
ഉബര്‍ ഇന്ത്യയിലെ 18 നഗരങ്ങളിലെത്തി

കൂടുതല്‍ നഗരങ്ങളിലേക്ക് തങ്ങളുടെ സര്‍വീസ് എത്തിക്കുവാനാണ് ഉബര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. രണ്ടു ദിവസം മുമ്പ് ഇതിന്റെ ആദ്യഘട്ടം നടപ്പിലായി. ഇപ്പോള്‍ രാജ്യത്തെ പതിനെട്ടു നഗരങ്ങളില്‍ ഉബറിന് സാന്നിധ്യമുണ്ട്.

പുതുതായി ഏഴ് നഗരങ്ങളിലേക്കാണ് ഇവരുടെ ടാക്‌സ് സര്‍വീസ് എത്തിയിട്ടുള്ളത്. ഭുവനേശ്വര്‍, കോയിമ്പത്തൂര്‍, ഇന്‍ഡോര്‍, മൈസൂര്‍, നാഗ്പൂര്‍, സൂറത്ത്, വിശാഖപട്ടണം എന്നിവ.

കൂടുതല്‍... #uber #auto news
English summary
Uber Taxi Service Now Present In 18 Cities Across India..
Story first published: Saturday, July 4, 2015, 14:57 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark