വി8 മസ്റ്റാങ് വാങ്ങുന്നവരിൽ മുന്നിൽ യുകെക്കാർ

By Santheep

ഹദ്ദാണ്! മസിൽ കാറുകളുടെ ജനനവും ഏറിയ കാലത്തെ ജീവിതവുമെല്ലാം അമേരിക്കയിലായിരുന്നു എന്നുവെച്ച് ലോകത്ത് വേറെയാരും ഇവ വാങ്ങില്ലെന്നൊന്നും അർഥമില്ല. ദീർഘകാലം സന്ദേഹിച്ചു നിന്നതിനു ശേഷമാണ് ഫോഡ് മസ്റ്റാങ്ങിന്റെ സ്റ്റീയറിങ് കോളം വലത്തോട്ടു മാറ്റാൻ കമ്പനി തയ്യാറായത്. ഇപ്പോൾ വരുന്ന വിൽപനാക്കണക്കുകൾ പറയുന്നു, വി8 മസ്റ്റാങ് വേരിയന്റുകൾ വാങ്ങുന്നതിന്റെ കാര്യത്തിൽ അമേരിക്കക്കാരെക്കാൾ മുമ്പിലാണ് യുകെക്കാരെന്ന്!

മൂന്ന് വേരിയന്റുകളാണ് മസ്റ്റാങ്ങിനുള്ളത്. ഇവയിൽ ഏറ്റവും കരുത്തുള്ള വേരിയന്റാണ് വി8. യുകെക്കാർ കൂടുതൽ കരുത്തുള്ള പതിപ്പാണ് വാങ്ങുന്നത്.

യുകെയിലെ മസ്റ്റാങ് ഉപഭോക്താക്കളിൽ 70 ശതമാനവും വാങ്ങുന്നത് വി8 പതിപ്പാണ്. അമേരിക്കയിലെ 52 ശതമാനം പേർ മാത്രമേ ഏറ്റവും കരുത്തേറിയ പതിപ്പ് വാങ്ങാൻ തയ്യാറാകുന്നുള്ളൂ.

യുകെയിൽ രണ്ട് വേരിയന്റുകളാണ് വിൽപനയ്ക്കുള്ളത്. 5.0 ലിറ്റർ വി8 മോഡലിനെക്കൂടാതെ 2.3 ലിറ്റർ ഇക്കോബൂസ്റ്റ് എൻജിൻ ഘടിപ്പിച്ചും മസ്റ്റാങ് യുകെയിലെത്തുന്നു. അമേരിക്കയിൽ വി6 എന്നൊരു എൻജിൻ വേരിയന്റു കൂടി വിൽപനയ്ക്കുണ്ട്.

ഫോഡ് മസ്റ്റാങ്

ഇതുവരെ യൂറോപ്പിൽ രണ്ടായിരത്തോളം ഓർ‌ഡറുകൾ ലഭിച്ചിട്ടുണ്ട് മസ്റ്റാങ്ങിന്. ഇവയിൽ 70 ശതമാനവും വി8 മോഡലിനു വേണ്ടിയുള്ളതാണ്.

410 കുതിരശക്തിയാണ് മസ്റ്റാങ് വി8 മോഡൽ ഉൽപാദിപ്പിക്കുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത പിടിക്കാൻ വെറും 5 സെക്കൻഡ് മാത്രമേ ഈ വാഹനത്തിനു വേണ്ടൂ.

More from DriveSpark

Article Published On: Wednesday, August 26, 2015, 16:08 [IST]
English summary
UK Buying More V8 Mustangs Compared To America.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X