വിന്റേജ് കാറുകളും റോഡിലിറക്കരുതെന്ന് ഗ്രീന്‍ ട്രിബ്യൂണല്‍

By Santheep

നഗരത്തിലെ റോഡുകളില്‍ വിന്റേജ് കാറുകളും അനുവദിക്കരുതെന്ന് ദേശീയ ഗ്രീന്‍ ട്രിബ്യൂണല്‍ വ്യക്തമാക്കി. പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ദില്ലി നിരത്തുകളില്‍ ഇറങ്ങാനനുവദിക്കരുതെന്ന് നേരത്തെ ഗ്രീന്‍ ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ അനുബന്ധമായിട്ടാണ് പുതി വിശദീകരണം വരുന്നത്.

വിന്റേജ് കാറുകള്‍ക്ക് ഫിറ്റ്‌നെസ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്നും ട്രിബ്യൂണലില്‍ നിന്നുള്ള പ്രത്യേക അനുമതിയില്ലാതെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അധികൃതര്‍ മുതിരരുതെന്നും പുതിയ ഉത്തരവ് പറയുന്നു.

ദേശീയ ഗ്രീന്‍ ട്രിബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ ഉള്‍പെട്ട ബഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

Vintage cars can't ply on city roads Green tribunal

ഞായറാഴ്ച അവസാനിച്ച 21 ഗണ്‍ സല്യൂട്ട് റാലിയുമായി ബന്ധപ്പെട്ടാണ് ഈ പ്രശ്‌നം ട്രിബ്യൂണലിനു മുമ്പിലെത്തിയത്. വിന്റേജ് കാര്‍ റാലി സംഘടിപ്പിക്കുന്നത് ട്ര്യിബ്യൂണലിന്റെ മുന്‍ ഉത്തരവിന്റെ ലംഘനമാവില്ലെന്നാണ് സംഘാടകനായ മദന്‍ മോഹന്‍ വാദിക്കുന്നത്. ഇക്കാര്യത്തില്‍ ട്രിബ്യൂണല്‍ തീരുമാനമെടുത്തിട്ടില്ല.

വരുന്ന 25ന് ഹിയറിങ്ങിന് വെച്ചിരിക്കുകയാണ് ഈ വിഷയം.

വിന്റേജ് കാറുകള്‍ ആരും ദൈനംദിന ഉപയോഗത്തിന് എടുക്കില്ലെന്നാണ് കാര്‍ കലക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ദേശീയ ഗ്രീന്‍ ട്രിബ്യൂണല്‍ ഇക്കാര്യത്തില്‍ കുറച്ച് അയവ് കാണിക്കണമെന്നാണ് കലക്ടര്‍മാരുടെ അഭിപ്രായം.

More from DriveSpark

Article Published On: Tuesday, February 24, 2015, 16:41 [IST]
English summary
Vintage cars can't ply on city roads Green tribunal.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X