ഫോക്സ്‌വാഗൺ ഫ്രാൻസിലും പിടിക്കപ്പെട്ടു!
ജർമൻ കാർനിർമാതാവായ ഫോക്സ്‌വാഗൺ ഫ്രാൻസിന്റെ എമിഷൻ ചട്ടങ്ങൾ ലംഘിച്ചത് കണ്ടെത്തിയതായി ഫ്രഞ്ച് പരിസ്ഥിതി മന്ത്രി സെഗോലീൻ റോയൽ പ്രഖ്യാപിച്ചു.
അമേരിക്കയിൽ നടന്ന എമിഷൻ തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇത് വ്യക്തമായതെന്ന് മന്ത്രി അറിയിച്ചു. എല്ലാ ബ്രാൻഡുകളുടെ വാഹനങ്ങളും ടെസ്റ്റ് ചെയ്തതായും സെഗോലീൻ പറഞ്ഞു.
എല്ല൩ാ കാർനിർമാതാക്കളുടെയും പത്ത് വാഹനങ്ങൾ വീതമാണ് ഫ്രഞ്ച് സർക്കാർ പരിശോധനയ്ക്കെടുത്തത്. നിയമാനുസൃതമായതിനെക്കാൾ അഞ്ചിരട്ടി നൈട്രജൻ ഓക്സൈഡ് പുറന്തള്ളലുണ്ട് ഫോക്സ്‌വാഗൺ കാറുകൾക്കെന്നാണ് കണ്ടെത്തിയിരിക്കുന്നത്.



Click it and Unblock the Notifications








