ഫോക്‌സ്‌വാഗണ്‍ ക്രോസ് പോളോ പുതുക്കുന്നു

Written By:

ഫോക്‌സ്‌വാഗണ്‍ ക്രോസ് പോളോയുടെ പുതുക്കിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലേക്ക് ഉടന്‍ എത്തിച്ചേരും. രണ്ടു വര്‍ഷം മുമ്പാണ് ഈ മോഡല്‍ ഇന്ത്യയിലെത്തിയത്.

ഹാച്ച്ബാക്ക് ക്രോസ്സോവറുകള്‍ വിപണിയിലില്ലാതിരുന്ന കാലത്താണ് ഈ വാഹനം ഇന്ത്യന്‍ വിപണിയിലെത്തിയത്. എന്നാല്‍ ഇന്ന് സ്ഥിതിഗതികളില്‍ മാറ്റം വന്നിരിക്കുന്നു. കടുത്ത മത്സരം നിലനില്‍ക്കുന്ന ഒരു സെഗ്മെന്റ് തന്നെയായി ഇത് രൂപപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ കാര്യമായ പുതുക്കലുകളൊന്നും ഈ വാഹനത്തിന് നല്‍കിയിട്ടില്ല കമ്പനി. ഡിസൈനിലും ചില ഫീച്ചറുകളുടെ കാര്യത്തിലുമായിരിക്കും പുതുക്കല്‍ നടക്കുക. എന്‍ജിന്‍ അടക്കമുള്ള ഘടകഭാഗങ്ങളില്‍ കാര്യമായ വ്യത്യാസമൊന്നും വരില്ല.

ഫോക്‌സ്‌വാഗണ്‍ ക്രോസ് പോളോ പുതുക്കുന്നു

ഫിയറ്റ് അവ്വെന്റ്യൂറ, ഹ്യൂണ്ടായ് ആക്ടിവ് ഐ20, ടൊയോട്ട എട്യോസ് ക്രോസ് എന്നീ വാഹനങ്ങളാണ് നിലവില്‍ ഫോക്‌സ്‌വാഗണ്‍ ക്രോസ് പോളോയ്ക്ക് എതിരാളികളായി വിപണിയിലുള്ളത്.

കൂടുതല്‍ കാറുകള്‍ വിപണിയിലെത്തിക്കാന്‍ ഫോക്‌സ്‌വാഗണ്‍ പദ്ധതിയിടുന്നുണ്ട്. അടുത്തു തന്നെ ഒരു ചെറു സെഡാനും സ്‌പോര്‍ട് യൂട്ടിലിറ്റി മോഡലും വിപണിയിലെത്തും.

കൂടുതല്‍... #volkswagen cross polo #volkswagen
English summary
Volkswagen Cross Polo To Get A Facelift Soon In India
Story first published: Thursday, May 21, 2015, 17:37 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark