ഫോക്സ്‌വാഗൺ തരികിട: അന്വേഷണം തുടങ്ങി
ഡീസൽ കാറുകളിൽ ഫോക്സ്‌വാഗൺ നടത്തിയ സോഫ്റ്റ്‌വെയർ തരികിട ഇന്ത്യയിൽ ഏത്രമാത്രം പ്രശ്നങ്ങളുണ്ടാക്കി എന്ന വിഷയത്തിൽ കമ്പനി അന്വേഷണം തുടങ്ങി. ഇന്ത്യയിൽ വാഹനങ്ങൾ തിരിച്ചുവിളിക്കാനുള്ള സാധ്യത പരിമിതമാണ്. രാജ്യത്തെ എമിഷൻ നിയമങ്ങൾ താരതമ്യേന ദുർബലമായതിനാൽ വലിയ തോതിലുള്ള പ്രശ്നങ്ങൾക്ക് സാധ്യതയും കുറവാണെന്നാണ് വിലയിരുത്തൽ.
അതെസമയം അന്വേഷണം പൂർത്തിയാകുമ്പോൾ മാത്രമേ തിരിച്ചുവിളിയുടെ കാര്യത്തിൽ എന്തെങ്കിലും വ്യക്തത വരുത്താനാകൂ എന്നാണ് ഫോക്സ്‌വാഗൺ പറയുന്നത്. അന്വേഷണത്തിന്റെ റിസൾട്ട് പ്രകാരമായിരിക്കു തിരിച്ചുവിളിക്കണോ വേണ്ടയോ എന്നതിൽ തീരുമാനമെടുക്കുക.

ഇന്ത്യയിടെ ടെസ്റ്റിങ് ഏജൻസിയായ ഏട്ടോമോട്ടീവ് റിസർച്ച് അസോസിയേഷനുമായി നിരന്തര സമ്പർക്കത്തിലാണ് കമ്പനി. ലോകത്തെമ്പാടും ഫോക്സ്‌വാഗൺ പ്രശ്നം ചർച്ചയായതിനെത്തുടർന്നാണ് എആർഎഐ കമ്പനിയോട് വിശദീകരണമാവശ്യപ്പെട്ടത്.
നിലവിൽ വളർച്ചയുടെ പാതയിൽ നിൽക്കുന്ന ഇന്ത്യയുടെ ഓട്ടോമൊബൈൽ വിപണിയിൽ ഇത്തരമൊരു പ്രശ്നത്തെ വലുതാക്കിക്കാണിക്കാൻ അധികൃതർ ഒരുക്കമല്ല.
ഓഡി, ഫോക്സ്‌വാഗൺ, സ്കോഡ കാറുകളിലെ ഡീസൽ എൻജിനുകൾ എത്രത്തോളം എമിഷൻ നിയമങ്ങൾ പാലിക്കുന്നുണ്ട് എന്നതു സംബന്ധിച്ച പരിശോധനയാണ് നടത്തുന്നത്.


Click it and Unblock the Notifications








