ഫോക്സ്‌വാഗൺ ഗുണനിലവാര പരിശോധകനെ സസ്പെൻഡ് ചെയ്തു

By Santheep

ഫോക്സ്‌വാഗന്റെ എമിഷൻ തട്ടിപ്പ് അമേരിക്കൻ അധികൃതർ പിടികൂടിയതിനെത്തുടർന്ന് കമ്പനി തങ്ങളുടെ ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടികളെടുത്തു വരികയാണ്. ഇതുമായി ബന്ധപ്പെട്ട പുതിയൊരു വാർത്തകൂടി പുറത്തുവന്നിട്ടുണ്ട്. കമ്പനിയുടെ ഗുണനിലവാര പരിശോധനാ വിഭാഗം തലവനെ സസ്പെൻഡ് ചെയ്തതായാണ് അറിയുന്നത്.

ഫ്രാങ്ക് ടച്ച് എന്നയാളെയാണ് ഫോക്സ്‌വാഗൺ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

ഫോക്സ്‌വാഗൺ ഈ വിഷയത്തിൽ ഒരു ആഭ്യന്തര അന്വേഷണം നടത്തിവരുന്നുണ്ട്. ഈ അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലായി അഞ്ച് പേരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.

Volkswagen Head Of Quality Control Suspended

ഡീസൽ കാറുകളിൽ ഫോക്സ്‌വാഗൺ നടത്തിയ സോഫ്റ്റ്‌വെയർ തരികിട ഇന്ത്യയിൽ ഏത്രമാത്രം പ്രശ്നങ്ങളുണ്ടാക്കി എന്ന വിഷയത്തിൽ കമ്പനി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ വാഹനങ്ങൾ തിരിച്ചുവിളിക്കാനുള്ള സാധ്യത പരിമിതമാണ്. രാജ്യത്തെ എമിഷൻ നിയമങ്ങൾ താരതമ്യേന ദുർബലമായതിനാൽ വലിയ തോതിലുള്ള പ്രശ്നങ്ങൾക്ക് സാധ്യതയും കുറവാണെന്നാണ് വിലയിരുത്തൽ.

മലിനീകരണം പരമാവധി കുറയ്ക്കുക എന്നതിന് പ്രാധാന്യം നൽകി പ്രോഗ്രാം ചെയ്യപ്പെട്ടിട്ടുള്ള മെയിൻ സോഫ്റ്റ്‌വെയറിലാണ് ഫോക്സ് തരികിട പണിഞ്ഞത്. എൻജിൻ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഈ സോഫ്റ്റ്‌വെയർ സദാസമയവും പ്രവർത്തിക്കുകയും മലിനീകരണം കുറയ്ക്കുകയും ചെയ്യണം. ഈ മെയിൻ സോഫ്റ്റ്‌വെയറിലേക്കു കടത്തിവിട്ട 'ഡിഫീറ്റ് ഡിവൈസ്' എന്ന പ്രോഗ്രാം പക്ഷെ, ഈ പ്രവർത്തനത്തെ തടയുന്നു എന്നതാണ് കാര്യം.

Article Published On: Thursday, October 22, 2015, 12:35 [IST]
English summary
Volkswagen Head Of Quality Control Suspended
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X