ആപ്പിൾ ഓട്ടോണമസ് കാർ വിദഗ്ധർ ഫോക്സ്‌വാഗണിലേക്ക്
ആപ്പിളിന്റെ സ്വയംനിയന്ത്രിത കാർ പദ്ധതിയുടെ തലവനായ ജോഹാൻ ജുങ്‌വിർത്തിനെ ഫോക്സ്‌വാഗൺ വിലയ്ക്കെടുത്തതായി റിപ്പോർട്ട്. ആപ്പിൾ വളരെ രഹസ്യമായി ഓട്ടോണമസ് കാർ നിർമിക്കുന്ന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന് ഊഹാപോഹങ്ങൾ നേരത്തെ തന്നെ പ്രചരിച്ചിരുന്നു.
ജോഹാൻ ആപ്പിളിൽ ഈ പണി ചെയ്യുകയായിരുന്നു എന്ന കാര്യം ഒരു മിത്താണ്. ഇതുസംബന്ധിച്ച സ്ഥിരീകരണം എവിടെയും കിട്ടാനില്ല.

42കാരനായ ജോഹാൻ ഫോക്സ്‌വാഗന്റെ സിഇഒ ആയ മത്യാസ് മുള്ളറുടെ നേരിട്ടുള്ള മേൽനോട്ടത്തിൻ കീഴിലാണ് വരിക. പുതുതായി ഫോക്സ് രൂപീകരിച്ച ഡിജിറ്റലൈസേഷൻ സ്ട്രാറ്റജി ഡിപ്പാർട്ട്മെന്റിന്റെ കാര്യങ്ങളാണ് ജോഹാൻ നോക്കുക.
അമേരിക്കൻ എമിഷൻ തട്ടിപ്പു കേസിൽ പെട്ട് നട്ടം തിരിയുന്ന ഫോക്സ്‌വാഗൺ എല്ലാ മേഖലയിലും പിടിച്ചുനിൽക്കലിന്റെ സമരത്തിലാണ്. ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പരിപാടികളും ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് ലോകം നോക്കിക്കാണുന്നത്.


Click it and Unblock the Notifications








