ഫോക്‌സ്‌വാഗണ്‍ വെന്റോ കപ്പ് ഇന്ത്യയില്‍

By Santheep

ഇന്ത്യയിലെ മോട്ടോര്‍സ്‌പോര്‍ട്‌സിന്റെ വളര്‍ച്ചയ്ക്കായി പ്രായോഗിക പദ്ധതികളുള്ള കാര്‍നിര്‍മാതാവാണ് ഫോക്‌സ്‌വാഗണ്‍. ഈ ജര്‍മന്‍ കാര്‍നിര്‍മാതാവ് രാജ്യത്ത് വണ്‍-മേക്ക് റേസിങ് പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ബുദ്ധ് ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടിലടക്കം നിരവധിയിടങ്ങളില്‍ ഇവ സംഭവിക്കുന്നു. ഇത്തരം റേസുകള്‍ക്കായി ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ വാഹനങ്ങളെ വിവിധരീതികളില്‍ ട്യൂണ്‍ചെയ്ത് സജ്ജമാക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ പോളോ കപ്പ് ചാമ്പ്യന്‍ഷിപ്പ് നിലവില്‍ നടന്നുവരുന്നുണ്ട്. ഇതിനുപുറമെയാണ് വെന്റോ കപ്പ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കാനൊരുങ്ങുന്നത്. 2010 മുതല്‍ പോളോ കപ്പ് രാജ്യത്ത് അരങ്ങേറുന്നുണ്ട്.

വെന്റോ കപ്പിന് സജ്ജമാക്കുന്ന വാഹനങ്ങള്‍ക്ക് 14 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിനാണ് ചേര്‍ക്കുക. 180 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട് ഈ എന്‍ജിന്. 6 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സായിരിക്കും എന്‍ജിനോട് ചേര്‍ക്കുക. റേസിങ് സീറ്റ്, റോള്‍ ഗേജ്, ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ തുടങ്ങി റേസിങ് കാറുകളിലുള്ള സകല സുരക്ഷാ സന്നാഹങ്ങളും ചേര്‍ത്തായിരിക്കും വാഹനം ട്രാക്കിലെത്തുക.

Volkswagen India To Introduce Vento Cup In 2015

ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ കടുത്ത തെരഞ്ഞെടുപ്പ് പരീക്ഷകളെ നേരിടേണ്ടതുണ്ട്. രജിസ്‌ട്രേഷന്‍ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. ഈ ടെസ്റ്റില്‍ വിജയിക്കുന്നവരെ കൂടുതല്‍ ട്രെയിനിങ്ങിന് വിളിക്കും.

ട്രാക്ക് റേസിങ്ങിന് സജ്ജമാക്കുന്ന ഈ ട്രെയിനിങ് പരിപാടി വളരെ കടുത്തതായിരിക്കും. മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ക്ക് വ്യത്യസ്തമായ പരിശീലനപരിപാടികളാണുള്ളത്. ജൂനിയര്‍, പ്രോ വിഭാഗങ്ങളില്‍ മത്സരിക്കുന്നവര്‍ 8 ലക്ഷം രൂപയാണ് പ്രവേശനഫീസായി നല്‍കേണ്ടത്. മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ പഹ്‌കെടുക്കാന്‍ 12 ലക്ഷം രൂപ അടയ്ക്കണം.

More from DriveSpark

Article Published On: Friday, January 16, 2015, 11:22 [IST]
English summary
Volkswagen India To Introduce Vento Cup In 2015.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X