ഫോക്‌സ്‌വാഗണ്‍ വില്‍പനാ ഓഫീസുകള്‍ അടച്ചു

Written By:

ഫോക്‌സ്‌വാഗണ്‍ ഇന്ത്യ രണ്ട് വില്‍പനാ ഓഫീസുകള്‍ അടച്ചിടാന്‍ തീരുമാനമെടുത്തതായി അറിയുന്നു. ബങ്കളുരുവിലും ദില്ലിയിലും സ്ഥിതി ചെയ്യുന്ന ഓഫീസുകളാണ് ഇവ. ചെലവുകള്‍ ചുരുക്കിക്കൊണ്ടു വരിക എന്നതാണ് ഈ നീക്കത്തിനു പിന്നില്‍ എന്നറിയുന്നു.

മികച്ച നിര്‍മാണ് ഗുണനിലവാരമുള്ള കാറുകള്‍ നിരത്തിലിറക്കിയിട്ടും ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ വേണ്ടപോലെ ക്ലച്ച് പിടിച്ചിട്ടില്ല. ഇതാണ് ചെലവുകള്‍ ചുരുക്കിക്കൊണ്ടുവരാന്‍ കാര്‍നിര്‍മാതാവിനെ പ്രേരിപ്പിക്കുന്നത്.

Volkswagen India Shuts Down Two Sales Offices To Improve Profit

പൂനെയിലെ ഛക്കന്‍ പ്ലാന്റില്‍ മാസം 10,800 കാറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള നിര്‍മാണ പ്ലാന്റ് പണിതിട്ടുണ്ട് ഫോക്‌സ്‌വാഗണ്‍. എന്നാല്‍, ഇത്രയും കാറുകള്‍ വിറ്റഴിക്കാന്‍ കമ്പനിക്ക് പലപ്പോഴും സാധിക്കുന്നില്ല.

ഇന്ത്യയില്‍ വില്‍പനയ്ക്കു വേണ്ടി ചെലവഴിക്കുന്ന തുക കുറച്ചുകൊണ്ടു വരികയും വിദേശത്തേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുകയും ചെയ്യാനാണ് ഫോക്‌സ്‌വാഗണ്‍ പദ്ധതിയിടുന്നത്.

ആകെ നിര്‍മിക്കുന്ന വാഹനങ്ങളില്‍ 60 ശതമാനവും കയറ്റുമതി ചെയ്യുകയാണ് കമ്പനി ചെയ്തുവരുന്നത്.

കൂടുതല്‍... #volkswagen
English summary
Volkswagen India Shuts Down Two Sales Offices To Improve Profit.
Story first published: Thursday, February 12, 2015, 14:21 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark