ഫോക്സ്‌വാഗൺ ഓണം ഓഫറുകളുമായി രംഗത്ത്
വെന്റോ, പോളോ എന്നീ മോഡലുകൾക്ക് പ്രത്യേക ഓഫറുകളുമായി ഫോക്സ്‌വാഗൺ രംഗത്ത്. ഓഗസ്റ്റ് 31 വരെയാണ് ഈ ഓഫറുകൾ ലഭ്യമാവുക.
ഓണം പരമ്പരാഗതമായി പുതിയ തുടക്കങ്ങൾക്ക് യോജിച്ച സമയമാണെന്ന് ഫോക്സ്‌വാഗൺ മാർക്കറ്റിങ് തലവൻ കമൽ ബസു അറിയിച്ചു. കാറുകൾ വാങ്ങുന്നതിനും ഈ സമയം ഏറെ യോജിച്ചതാണ്.

പോളോ ഹാച്ച്ബാക്കിന് നൽകുന്ന ഓഫറുകൾ
- മൂന്നുവർഷത്തേക്ക് ആന്വൽ മെയിന്റനൻസ് കോൺട്രാക്ട്
- മൂന്നുവർഷത്തേക്ക് സൗജന്യ ഇൻഷൂറൻസ്
- മൂന്നാം വർഷത്തേക്ക് നീട്ടിയ വാറന്റി സൗകര്യം
വെന്റോ സെഡാൻ ഓഫറുകൾ
- 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്
- 20,000 രൂപയുടെ ലോയൽറ്റി ബോണസ്
ഓരോ ബുക്കിങ്ങിനും ഒരു സ്വർണനാണയം വീതം നൽകുന്നുണ്ട് ഫോക്സ്‌വാഗൺ ഇപ്പോൾ. ഈ ഓഫർ ഓഗസ്റ്റ് 31 വരെ മാത്രമേയുണ്ടാകൂ.


Click it and Unblock the Notifications