ഫോക്സ്‌വാഗൺ ബീറ്റിൽ ഇന്ത്യയിലേക്ക്
ബീറ്റിൽ മോഡൽ ഇന്ത്യൻ വിപണിയിലേക്ക് അടുത്തുതന്നെ എത്തിച്ചേരുമെന്ന് ഫോക്സ്‌വാഗൺ സ്ഥിരീകരിച്ചു. ഏറെനാളായി കേൾക്കുന്നതാണ് ഈ ക്ലാസിക് മോഡലിന്റെ വിപണിപ്രവേശം. നേരത്തെ ഇന്ത്യൻ വിപണിയിൽ വിൽപനയ്ക്കുണ്ടായിരുന്ന ബീറ്റിൽ വിൽപന കുറഞ്ഞതിനെത്തുടർന്ന പിൻവാങ്ങിയതായിരുന്നു.
ലോഞ്ചിനു മുന്നോടിയായി ചില ടീസർ ചിത്രങ്ങൾ ഫോക്സ്‌വാഗൺ ഇന്ത്യയുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപെട്ടിട്ടുണ്ട്.
അതെസമയം, വാഹനത്തിന്റെ വിപണിപ്രവേശ തിയ്യതി ഇപ്പോഴും വ്യക്തമായിട്ടില്ല.

പൂർണമായും വിദേശത്തു നിർമിച്ച് ഇന്ത്യയിലെത്തിക്കുകയാണ് ഫോക്സ്‌വാഗൺ ചെയ്യുന്നത്. 20 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയിലായിരിക്കും വാഹനത്തിന്റെ വിലയെന്നറിയുന്നു.
1.4 ലിറ്റർ ശേഷിയുള്ള പെട്രോൾ എൻജിനാണ് ഈ വാഹനത്തിലുള്ളത്. 158 കുതിരശക്തിയും 250 എൻഎം ടോർക്കും പകരുന്നു.


Click it and Unblock the Notifications








