നിസ്സാനും ബജറ്റ് ബ്രാന്‍ഡ് തുടങ്ങുന്നു
നിസ്സാന്‍ ഈയടുത്ത കാലത്താണ് ഡാറ്റ്‌സന്‍ എന്ന ബ്രാന്‍ഡിന് രൂപം നല്‍കിയത്. വിലക്കുറവുള്ള ചെറുകാറുകള്‍ നിര്‍മിക്കുക എന്നതാണ് ഈ ബ്രാന്‍ഡിന്റെ ഉദ്ദേശ്യം. ഇതുവഴി ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങളിലെ മാര്‍ക്കറ്റുകളില്‍ കാര്യക്ഷമമായ മുന്നേറ്റം നടത്താന്‍ നിസ്സാന് സാധിക്കും. നിസ്സാന്‍ ബ്രാന്‍ഡിന് ഇതുവഴി വലിയ കേടുപാടുകള്‍ സംഭവിക്കുകയുമില്ല.
പുതിയ വാര്‍ത്തകള്‍ ഫോക്‌സ്‌വാഗണ്‍ ഇത്തരമൊരു ബ്രാന്‍ഡിന് രൂപം കൊടുക്കാന്‍ തയ്യാറെടുക്കുന്നു എന്നാണ്. 2018ല്‍ ഈ ബ്രാന്‍ഡ് പ്രവര്‍ത്തനത്തില്‍ വരുമെന്ന് അറിയുന്നു.

ഈ ബ്രാന്‍ഡില്‍ നിന്ന് ആദ്യം പുറത്തുവരിക ഒരു എസ്‌യുവിയായിരിക്കുമെന്ന് കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ഗുണനിലവാരമുള്ള ചെറുവാഹനങ്ങള്‍ക്ക് ഇന്ത്യയിലുള്ള സാധ്യത വലുതാണെന്ന് ഫോക്‌സ്‌വാഗണ്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഈ ബ്രാന്‍ഡ് ആദ്യം കച്ചവടം തുടങ്ങുക ചൈനയിലായിരിക്കുമെന്ന് കേള്‍ക്കുന്നു. പിന്നീട് ഇന്ത്യയിലേക്കു വരും.


Click it and Unblock the Notifications








