ഫോക്‌സ്‌വാഗണ്‍ പോളോ: ബഹുമാനം പിടിച്ചുവാങ്ങുന്ന കുലീനത
ചില കാറുകള്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ട്. ആരെയും ബഹുമാനിക്കാത്തവരില്‍ നിന്നുപോലും അതെങ്ങനെ പിടിച്ചു വാങ്ങണമെന്ന് ഈ കാറുകള്‍ക്ക് നന്നായറിയാം. ഇവയുടെ ഓരോ നില്‍പും ചലനവും മറ്റ് ശരീരഭാഷകളുമെല്ലാം അന്തസ്സിന്റെ, കുലീനതയുടെ പ്രഖ്യാപനങ്ങളാണ്.
ഫോക്‌സ്‌വാഗണ്‍ പോളോ എന്ന ജര്‍മന്‍കാരന്‍ ഈ ഗണത്തില്‍ പെട്ടയാളാകുന്നു. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതത്വം പ്രദാനം ചെയ്യുന്ന ഹാച്ച്ബാക്കുകളിലൊന്നാണിത്. ഡിസൈനിലെ ഈ എലീറ്റ് സ്വഭാവം അധികം ഇന്ത്യന്‍ കാറുകള്‍ക്കൊന്നും എത്തിപ്പിടിക്കാന്‍ സാധിച്ചിട്ടില്ല എന്നുവരെ.
ഇവിടെ ഫോക്‌സ്‌വാഗണ്‍ പുറത്തിറക്കിയ പുതിയ പരസ്യ വീഡിയോയിലും ഇതുതന്നെയാണ് തീം. 'റെസ്‌പെക്ട്! ഇത് പോളോ ജിടിയാണ്' എന്ന് പരസ്യം പറയുന്നു.
നിലവില്‍ മൂന്ന് പോളോ മോഡലുകള്‍ ഇന്ത്യയില്‍ ലഭ്യമാക്കുന്നുണ്ട് ഫോക്‌സ്‌വാഗണ്‍. ഒരെണ്ണം സാധാരണ പോളോ ഹാച്ച്ബാക്ക് തന്നെ. പോളോ ജിടിയാണ് രണ്ടാമത്തെ പതിപ്പ്. ക്രോസ്സോവര്‍ മോഡലായ പോളോ ക്രോസ്സ് മറ്റൊന്ന്.


Click it and Unblock the Notifications