ഫോക്സ്‌വാഗൺ പോളോയ്ക്ക് കൂടുതൽ ഫീച്ചറുകൾ
പോളോ ഹാച്ച്ബാക്കിനെ ഈയിടെയാണ് ഫോക്സ്‌വാഗൺ ഒന്ന് പുതുക്കിയത്. പുതിയ വാർത്തകൾ പറയുന്നത്, ഫോക്സ്‌വാഗൺ ഈ കാറിൽ വീണ്ടുമൊന്ന് പണിയുന്നതിനെക്കുറിച്ചാണ്. പോളോയുടെ ഏറ്റവുമുയർന്ന വേരിയന്റിലാണ് മാറ്റങ്ങൾ വരിക.
കൂടുതൽ ഫീച്ചറുകൾ കൂട്ടിച്ചേർക്കുകയാണ് ചെയ്യുന്നത്. ഉയർന്ന വേരിയന്റായ ഹൈലൈനിൽ മാത്രമേ ഇവയുണ്ടാകൂ.

ക്രൂയിസ് കൺട്രോൾ, കൂൾഡ് ഗ്ലോവ്ബോക്സ്, ഇലക്ട്രിക് ഫോൾഡിങ് മിററുകൾ എന്നീ സന്നാഹങ്ങളാണ് വാഹനത്തിൽ പുതുതായി ചേർക്കുക. കംഫർട്‌ലൈൻ, ട്രെൻഡ്‌ലൈൻ എന്നിവയാണ് മറ്റ് വേരിയന്റുകൾ. ഇവയിൽ പുതിയ ഫീച്ചറുകളുണ്ടാവില്ല.
പുതിയ ഫീച്ചറുകൾ ചേരുന്നതോടെ പോളോ ഹൈലൈൻ വേരിയന്റിന് വില ചെറുതായി വർധിക്കും. ഏതാണ്ട് 20,000 രൂപയുടെ വർധനയാണ് പ്രതീക്ഷിക്കേണ്ടത്.

സാങ്കേതികമായോ ഡിസൈൻപരമായോ യാതൊരു മാറ്റവും ഈ വേരിയന്റിനുണ്ടാവില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ഫിയറ്റ് പൂന്തോ ഇവോ, എലൈറ്റ് ഐ20, ഹോണ്ട ജാസ്സ് എന്നീ കാറുകളാണ് പോളോയുടെ എതിരാളികളായി വിപണിയിലുള്ളത്. ജാസ്സിന്റെ വരവോടെ വിപണിമത്സരം കടുത്തിട്ടുണ്ട്. ഇതായിരിക്കണം ഈ പുതുക്കലിന് പോളോയെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന്.


Click it and Unblock the Notifications








