389 ഫോക്സ്‌വാഗൺ പോളോ കാറുകൾ തിരിച്ചുവിളിച്ചു
പോളോ ഹാച്ച്ബാക്കിന്റെ 389 യൂണിറ്റ് തിരിച്ചുവിളിച്ചു. രണ്ടുദിവസം മുമ്പാണ് ഈ കാറിന്റെ വിൽപന അടിയന്തിരമായി നിറുത്തിവെക്കണമെന്നാവശ്യപ്പെട്ട് ഡീലർമാർക്ക് ഫോക്സ്‌വാഗൺ നോട്ടീസ് നൽകിയത്.
ഹാൻഡ്ബ്രേക്കിന്റെ തകരാർ മൂലമാണ് തിരിച്ചുവിളി എന്നറിയുന്നു. അമേരിക്കയിലുണ്ടായ എമിഷൻ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഫോക്സ്‌വാഗൺ നടപടി സംശയങ്ങൾക്ക് ഇട നൽകിയിരുന്നു.

ഫോക്സ്‌വാഗന്റെ ക്വാളിറ്റി അഷ്വറൻസ് വിഭാഗം നടത്തിയ പരിശോധനകളിലാണ് ഈ പ്രശ്നം വെളിപ്പെട്ടത്. ഉടൻ തന്നെ കാറിന്റെ വിൽപന നിറുത്തിവെക്കാൻ കമ്പനി ഡീലർമാരോട് ആവശ്യപ്പെടുകയായിരുന്നു.
പ്രശ്നമുള്ള മോഡലുകളുടെ ഉടമകളെ ഫോക്സ്‌വാഗൺ ഡീലർമാർ നേരിട്ട് ബന്ധപ്പെടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications








