ഫോക്സ്‌വാഗൺ ടൊയോട്ടയെ കടത്തിവെട്ടി!

കാർനിർമാണരംഗത്ത് ലോകരാജാവാകുക എന്നതാണ് ഫോക്സ്‌വാഗന്റെ സ്വപ്നം. ഇതിന് സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. 2018ൽ എത്തുമ്പോഴേക്കും തങ്ങൾ ലോകം കീഴടക്കിയിരിക്കുമെന്നാണ് ഫോക്സ്‌വാഗൺ പ്രതീക്ഷിക്കുന്നത്.

ഈ ലക്ഷ്യത്തിലേക്കുള്ള പാതയിൽ ഒട്ടും കോംപ്രമൈസ് ചെയ്യാൻ ഒരുക്കമല്ല ഫോക്സ്. ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ തന്നെ മുന്നേറാൻ തങ്ങൾക്ക് സാധിക്കുമെന്നാണ് ഈ ജർമൻ കമ്പനി കാണിച്ചുതരുന്നത്.

Volkswagen Takes Toyota on Sales

പുതിയ വാർത്തകൾ പറയുന്നത് കാർവിൽപനയുടെ കാര്യത്തിൽ ടൊയോട്ടയെ മറികടക്കാൻ ഫോക്സ്‌വാഗന് സാധിച്ചുവെന്നാണ്. നടപ്പുവർഷത്തിന്റെ ആദ്യപകുതിയിൽ ഫോക്സ്‌വാഗൺ നേടിയ വിൽപന 5.04 ദശലക്ഷം യൂണിറ്റാണ്. ടൊയോട്ടയുടെ ഇക്കാലയളവിലെ ആകെ വിൽപന 5.02 ദശലക്ഷമാണ്.

ലോകോത്തരമായ നിരവധി ബ്രാൻഡുകളുടെ കൂട്ടായ്മയെയാണ് നമ്മൾ ഫോക്‌വാഗൺ എന്നു വിളിക്കുന്നത്. ഓഡി, സ്കോഡ, പോഷെ, ലാമ്പോർഗിനി, ബെൻലെ, ബുഗാട്ടി, സ്കാനിയ, മാൻ തുടങ്ങിയ നിരവധി ബ്രാൻഡുകൾ ഫോക്സ്‌വാഗൺ ഗ്രൂപ്പിനു കീഴിൽ പ്രവർത്തിക്കുന്നു.

Article Published On: Thursday, July 30, 2015, 15:05 [IST]
English summary
Volkswagen Takes Toyota on Sales.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X