ഫോക്സ്‌വാഗൺ ടിഗ്വാൻ ഫ്രാങ്ഫർട്ടിൽ അവതരിച്ചു
ഫോക്സ്‌വാഗന്റെ ടിഗ്വാൻ ക്രോസ്സോവർ മോഡൽ ഫ്രാങ്ഫർട്ട് മോട്ടോർ ഷോയിൽ അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയിലേക്ക് വരുമെന്ന് ഏതാണ്ടുറപ്പിക്കപ്പെട്ടിട്ടുള്ള കാറാണിത്.
2017 മധ്യത്തിലായിരിക്കും ടിഗ്വാന്റെ ഇന്ത്യാ പ്രവേശം നടക്കുക.
നിരവധി മാറ്റങ്ങളോടെയാണ് പുതിയ ടിഗ്വാൻ ക്രോസ്സോവർ വരുന്നത്. ഭാരം 49.89 കിലോഗ്രാം കുറഞ്ഞിട്ടുണ്ട്.

എട്ട് എൻജിൻ ഓപ്ഷനുകളാണ് വാഹനത്തിന് നൽകുക. ഫോക്സ്‌വാഗന്റെ വിഖ്യാതമായ എംക്യുബി പ്ലാറ്റ്ഫോമിലാണ് ടിഗ്വാൻ വരുന്നത്. ഇന്ത്യയുടെ പ്രീമിയം എസ്‌യുവി വിപണിയിലേക്കാണ് ഈ കാർ എത്തുക. ചെറു ആഡംബര എസ്‌യുവികൾക്ക് ഇന്ത്യയിൽ വലിയ ഡിമാൻഡുണ്ട്.

നിലവിൽ ഫോക്സ്‌വാഗൺ പസ്സാറ്റിൽ ഉപയോഗിക്കുന്ന 2.0 ലിറ്റർ എൻജിനായിരിക്കും വാഹനത്തിലുണ്ടായിരിക്കുക എന്നൂഹിക്കാം. ഈ എൻജിൻ 240 പിഎസ് കരുത്ത് പകരാൻ ശേഷിയുള്ളതാണ്.


Click it and Unblock the Notifications








