ഇന്ത്യയിലേക്കുള്ള ഫോക്സ്‌വാഗൺ ടിഗ്വാൻ ടീസർ പുറത്ത്

By Santheep

ഇന്ത്യൻ വിപണിയിലെത്തിച്ചേരുമെന്ന് നേരത്തെ തന്നെ ഉറപ്പ് ലഭിച്ചിട്ടുള്ള ഫോക്സ്‌വാഗൺ മോഡലുകളിലൊന്നാണ് ടിഗ്വാൻ. നാളെ (സെപ്തംബർ 15) തുടങ്ങുന്ന ഫ്രാങ്ഫർട്ട് മോട്ടോർ ഷോയിൽ ഈ എസ്‌യുവിയുടെ പുതിയ തലമുറ പതിപ്പിനെ കാണാൻ സാധിക്കും.

മോട്ടോർഷോ തുടങ്ങുന്നതിനു മുമ്പായി പുതുതലമുറ ടിഗ്വാന്റെ സ്കെച്ചുകൾ പുറത്തുവിട്ടിരിക്കുകയാണ് ഫോക്സ്‌വാഗൺ. ചിത്രങ്ങൾ താഴെ കാണാം.

ഫോക്സ്‌വാഗൺ ടിഗ്വാൻ സ്കെച്ച്

ഫോക്സ്‌വാഗൺ ടിഗ്വാൻ സ്കെച്ച്

ക്രോസ്സ്ബ്ലൂ എന്ന പേരിൽ 2013ലെ ഷാങ്ഹായ് മോട്ടോർ ഷോയിൽ ഒരു കൺസെപ്റ്റ് എത്തിച്ചിരുന്നു ഫോക്സ്‌വാഗൺ. ഈ കൺസെപ്റ്റിനെ ആധാരമാക്കിയാണ് പുതിയ ടിഗ്വാൻ എസ്‌യുവിയുടെ ഡിസൈൻ പൂർത്തീകരിച്ചിരിക്കുന്നത്.

ഫോക്സ്‌വാഗൺ ടിഗ്വാൻ സ്കെച്ച്

ഫോക്സ്‌വാഗൺ ടിഗ്വാൻ സ്കെച്ച്

ഫോക്സ്‌വാഗന്റെ വിഖ്യാതമായ എംക്യുബി പ്ലാറ്റ്ഫോമിലാണ് ടിഗ്വാൻ വരുന്നത്. ഇന്ത്യയുടെ പ്രീമിയം എസ്‌യുവി വിപണിയിലേക്കാണ് ഈ കാർ എത്തുക. ചെറു ആഡംബര എസ്‌യുവികൾക്ക് ഇന്ത്യയിൽ വലിയ ഡിമാൻഡുണ്ട്.

ഇന്ത്യയിലേക്കുള്ള ഫോക്സ്‌വാഗൺ ടിഗ്വാൻ ടീസർ പുറത്ത്

പുതിയ ടിഗ്വാൻ കൂടുതൽ സ്പോർടി ഡിസൈനിലാണ് വിപണിയിലെത്തുക. വലിയ തോതിൽ ക്രോമിയം സാന്നിധ്യമുണ്ടായിരിക്കും വാഹനത്തിലെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.

ഇന്ത്യയിലേക്കുള്ള ഫോക്സ്‌വാഗൺ ടിഗ്വാൻ ടീസർ പുറത്ത്

2.0 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തില്‍ ഘടിപ്പിക്കുക. ഇന്ത്യയില്‍ ഇവയില്‍ എന്‍ജിൻ പതിപ്പാണ് ലഭ്യമാക്കുക എന്ന് വ്യക്തമായിട്ടില്ല.

ഇന്ത്യയിലേക്കുള്ള ഫോക്സ്‌വാഗൺ ടിഗ്വാൻ ടീസർ പുറത്ത്

നിലവിൽ ഫോക്സ്‌വാഗൺ പസ്സാറ്റിൽ ഉപയോഗിക്കുന്ന 2.0 ലിറ്റർ എൻജിനായിരിക്കും വാഹനത്തിലുണ്ടായിരിക്കുക എന്നൂഹിക്കാം. ഈ എൻജിൻ 240 പിഎസ് കരുത്ത് പകരാൻ ശേഷിയുള്ളതാണ്.

ഇന്ത്യയിലേക്കുള്ള ഫോക്സ്‌വാഗൺ ടിഗ്വാൻ ടീസർ പുറത്ത്

ഒരു 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സായിരിക്കും എന്‍ജിനോടൊപ്പം ചേര്‍ക്കുന്നത്.

ഇന്ത്യയിലേക്കുള്ള ഫോക്സ്‌വാഗൺ ടിഗ്വാൻ ടീസർ പുറത്ത്

സെഗ്മെന്റില്‍ കടുത്ത മത്സരത്തിന് കളമൊരുങ്ങുന്ന സാഹചര്യത്തില്‍ വിപണിയിലെ എതിരാളികള്‍ സ്വയം പുതുക്കുവാന്‍ തയ്യാറായിട്ടുണ്ട്. ഫോഡ് എന്‍ഡീവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നിവയുടെ പുതുക്കിയ പതിപ്പുകള്‍ അടുത്തുതന്നെ വിപണി പിടിക്കും.

ഇന്ത്യയിലേക്കുള്ള ഫോക്സ്‌വാഗൺ ടിഗ്വാൻ ടീസർ പുറത്ത്

ഇന്ത്യയില്‍ 20 ലക്ഷത്തിനും 30 ലക്ഷത്തിനുമിടയില്‍ വിലയുണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

More from DriveSpark

Article Published On: Monday, September 14, 2015, 13:38 [IST]
English summary
Volkswagen Tiguan first teaser sketches officially revealed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X