ഫോക്‌സ്‌വാഗണ്‍ വെന്റോ കപ്പ് ചാമ്പ്യന്‍ഷിപ്പ് സെലക്ഷന്‍
ജര്‍മന്‍ കാര്‍നിര്‍മാതാവ് ഫോക്‌സ്‌വാഗണ്‍ സംഘടിപ്പിക്കുന്ന വെന്റോ കപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ സെലക്ഷന്‍ പരിപാടികള്‍ ഫെബ്രുവരി 14നും 15നുമായി നടക്കും. വെന്റോ കപ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് രജിസ്‌ട്രേഷനുള്ള സൗകര്യം ഇതിനകം തന്നെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.
പോളോ കപ്പ് ചാമ്പ്യന്‍ഷിപ്പ് കുറച്ചുവര്‍ഷങ്ങളായി ഇന്ത്യയിലുണ്ട്. വെന്റോ സെഡാന്‍ കാര്‍ റേസിങ് ഇതാദ്യമായാണ് രാജ്യത്ത് സംഘടിപ്പിക്കുന്നത്.
ആദ്യ റൗണ്ട് സെലക്ഷന്‍ പ്രക്രിയയാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്. പൂനെയിലാണിത് സംഘടിപ്പിക്കുന്നത്.

2015 വെന്റോ ചാമ്പ്യന്‍ഷിപ്പിലേക്ക് 24 മത്സരാര്‍ത്ഥികളെയാണ് തെരഞ്ഞെടുക്കുക. ഇന്ത്യയില്‍ റേസിങ് താല്‍പര്യമുള്ള യുവാക്കളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യം മുന്നില്‍കണ്ടാണ് ഇത്തരം മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ഫോക്‌സ്‌വാഗണ്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
വെന്റോ സെഡാന്‍ മാത്രമേ ഈ റേസിങ്ങില്‍ ഉപയോഗിക്കാന്‍ സാധിക്കൂ. പണമടച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കാര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഫോക്‌സ്‌വാഗണ്‍ നല്‍കും.
രണ്ടാം റൗണ്ട് സെലക്ഷന്‍ പ്രക്രിയ നടക്കുക ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 1 വരെയാണ്. ഇതില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വെന്റോ കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
വെന്റോ കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ ഉപയോഗിക്കുന്ന കാറുകള്‍ക്ക് 1.4 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണ് ഘടിപ്പിക്കുക. 177.46 കുതിരശക്തിയും 260 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് ശേഷിയുണ്ടായിരിക്കും.


Click it and Unblock the Notifications