പുതുക്കിയ ഫോക്‌സ്‌വാഗണ്‍ വെന്റോ 23ന് എത്തും
പുതിയ ഫോക്‌സ്‌വാഗണ്‍ വെന്റോ സെഡാന്റെ വിപണിപ്രവേശം 23ന് നടക്കും. ഇതിനകം തന്നെ വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 25,000 രൂപ അടച്ച് ബുക്ക് ചെയ്യാവുന്നതാണ്.
എക്സ്റ്റീരിയറിലും ഇന്റീരിയറിലും മാറ്റങ്ങളോടെയാണ് വെന്റോയുടെ 2015 മോഡല്‍ വിപണിയിലെത്തുന്നത്.
ട്യൂണുങ് വ്യതിയാനം വരുത്തിയ എന്‍ജിനാണ് പുതിയ വെന്റോയുടെ പ്രധാന ആകര്‍ഷണം. പ്രകടനശേഷിയിലും ഇന്ധനക്ഷമതയിലും ഈ എന്‍ജിന്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യുന്നില്ലെന്ന് ഫോക്‌സ്‌വാഗണ്‍ ഉറപ്പ് നല്‍കുന്നു.

പുതിയ ഫോക്‌സ്‌വാഗണ്‍ വെന്റോയില്‍ ആദ്യം കണ്ണില്‍പെടുന്ന മാറ്റം ക്രോമിയം പൂശിയ ഗ്രില്ലിന്റേതാണ്. മുന്നിലും പിന്നിലുമുള്ള ബംപറുകളും ശില്‍പമാറ്റത്തിന് വിധേയമായിരിക്കുന്നു. സുരക്ഷാ സന്നാഹങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ട്.
പുതിയ ചില നിറങ്ങളും 2015 ഫോക്‌സ്‌വാഗണ്‍ വെന്റോയില്‍ ചേര്‍ക്കാന്‍ സാധ്യത കാണുന്നുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല.



Click it and Unblock the Notifications