വോള്‍വോയ്ക്ക് പുതിയ എംഡി
വളരെ ശ്രദ്ധിച്ചാണ് വോള്‍വോ ഓരോ ചുവടും വെക്കുന്നത്. എല്ലാ മോഡലുകളും ഒറ്റയടിക്ക് വിപണിയിലെത്തിച്ച്, വന്‍ ഡീലര്‍ ശൃംഖലകളുണ്ടാക്കി, ആനയും അമ്പാരിയുമൊരുക്കി ഉപഭോക്താക്കളെ കാത്തിരിക്കുന്ന ശൈലിയല്ല വോള്‍വോ പയറ്റുന്നത്. വിപണിക്കാവശ്യമായ ഉല്‍പന്നങ്ങളെ ശ്രദ്ധയേടെ തെരഞ്ഞെടുത്ത് ഓരോന്നായി ഈ സ്വീഡിഷ് കമ്പനി കൊണ്ടുവരുന്നു. പതിയെപ്പതിയെ നിക്ഷേപം കൂട്ടുന്നു.
ഈയിടെയാണ് വി40 ക്രോസ് കണ്‍ട്രി, എക്‌സ്‌സി90 എന്നീ വാഹനങ്ങളെ വോള്‍വോ വിപണിയിലെത്തിച്ചത്. ഇനിയും കൂടുതല്‍ ഉല്‍പന്നങ്ങള്‍ വിപണിയില്‍ കൊണ്ടുവരാനാണ് കമ്പനിയുടെ പരിപാടി.
പുതിയ വാര്‍ത്തകള്‍ പറയുന്നത് വോള്‍വോ പുതിയ മാനേജിങ് ഡയറക്ടറെ നിയമിച്ചതായാണ്. വോള്‍വോ ബ്രാന്‍ഡിനെ കൂടുതല്‍ മികച്ച വിപണി സാധ്യതകളിലേക്ക് നയിക്കുകയാണ് പുതിയ എംഡിയായ ടോം വോണ്‍ ബോണ്‍സ്‌ഡോര്‍ഫിന്റെ ചുമതല.

നിലവിലെ എംഡിയായ തോമാസ് ഏണ്‍ബര്‍ഗ് സ്വീഡനിലേക്ക് തിരിച്ചു പോകും. കമ്പനി ഇദ്ദേഹത്തിന് പുതിയ ചില ചുമതലകള്‍ നല്‍കിയിട്ടുണ്ട്.
അതിവേഗം വളരുന്ന ഇന്ത്യയെപ്പോലൊരു വിപണിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത് തന്റെ കരിയറിലെ വലിയ ഭാഗ്യമായിട്ടാണ് മനസ്സിലാക്കുന്നതെന്ന് വോണ്‍ പ്രതികരിച്ചു.


Click it and Unblock the Notifications








