ഡ്രൈവറില്ലാ കാര്‍ അപകടം: വിശദീകരണവുമായി വോള്‍വോ

By Santheep

വോള്‍വോയുടെ ഒരു ഡ്രൈവറില്ലാ കാര്‍, പ്രദര്‍ശനത്തിനിടെ ഒരാളെ ഇടിച്ചിട്ടത് വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ വോള്‍വോ പ്രതിരോധത്തിലായി. ഇത് വോള്‍വോയെ മാത്രമല്ല പ്രതിസന്ധിയിലാക്കിയത്. ഡ്രൈവറില്ലാ കാറുകള്‍ വിപണിയിലെത്തിക്കാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന എല്ലാ കമ്പനികളെയും ഈ പ്രശ്‌നം ബാധിച്ചു. ഇത്തരം കാരുകളുടെ വിശ്വാസ്യത നിരവധി കോണുകളില്‍ നിന്നും ചോദ്യം ചെയ്യപ്പെട്ടു.

എന്നാല്‍, ഇക്കാര്യത്തില്‍ കാറിനല്ല, അത് പ്രവര്‍ത്തിപ്പിച്ചവര്‍ക്കാണ് പിഴവ് സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടി വോള്‍വോ രംഗത്തു വന്നിരിക്കുകയാണിപ്പോള്‍.

Volvo Issues Clarification After Self Drive Demonstration Disaster

വഴിയാത്രക്കാരെ തിരിച്ചറിയാന്‍ സഹായിക്കുന്ന പെഡസ്ട്രിയന്‍ ഡിറ്റക്ഷന്‍ സാങ്കേതികത ഈ കാറില്‍ ചേര്‍ത്തിരുന്നില്ലെന്ന് വോള്‍വോ പറയുന്നു. പ്രസ്തുത സാങ്കേതികത ചേര്‍ത്തിരുന്നെങ്കില്‍ ഈ അപകടം പൂര്‍ണമായും ഒഴിവാക്കാമായിരുന്നു എന്നാണ് വോള്‍വോ പറയുന്നത്.

മറ്റൊരു പിഴവ് സംഭവിച്ചത് കാറിലുണ്ടായിരുന്ന ഡ്രൈവര്‍ക്കാണ്. ഇദ്ദേഹം കാറിലെ സിറ്റി സേഫ്റ്റി ഫങ്ഷന്‍ ഓഫ് ചെയ്തു വെച്ചിരുന്നു. ഈ സംവിധാനം മറ്റ് വാഹനങ്ങളുമായുള്ള കൂട്ടിയിടി തടയുന്ന സന്നാഹമാണ്. കുറഞ്ഞ വേഗതയില്‍ മറ്റ് വാഹനങ്ങളില്‍ ചെന്നിടിക്കുന്നത് ഒഴിവാക്കാന്‍ സിറ്റി സേഫ്റ്റി സിസ്റ്റത്തിന് സാധിക്കും. ഇത് പക്ഷേ, വഴിയാത്രക്കാരെ ഇടിക്കുന്നതില്‍ നിന്ന് കാറിനെ പിന്തിരിപ്പിക്കില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

ചുരുക്കത്തില്‍, വഴിയാത്രക്കാരെ ഇടിക്കുന്നത് തടയാനുള്ള സംവിധാനം ചേര്‍ക്കാതെ ഒരു ഡ്രൈവറില്ലാ കാര്‍ വോള്‍വോ പ്രദര്‍ശനത്തിന് കൊണ്ടുവന്നു. ഈ കാറിന്റെ പരിമിതി അറിയാത്ത ഒരാളെ ഡ്രൈവര്‍ സീറ്റില്‍ കയറ്റിയിരുത്തി. വോള്‍വോയുടെ വാദങ്ങള്‍ വിശ്വസിക്കുകയാണെങ്കില്‍ അങ്ങേയറ്റത്തെ ഉത്തരവാദിത്തമില്ലായ്മ കമ്പനി കാണിച്ചു എന്നുവേണം കരുതാന്‍.

More from DriveSpark

Article Published On: Monday, June 1, 2015, 17:53 [IST]
English summary
Volvo Issues Clarification After Self Drive Demonstration Disaster.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X