വോള്‍വോ എസ്60 ടി6 വിപണിയില്‍
വോള്‍വോ എസ്60 ടി6 മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. 42 ലക്ഷം രൂപയാണ് ഈ കാറിന്റെ എക്‌സ്‌ഷോറൂം വില. എസ്6 പെട്രോള്‍ വേരിയന്റിന്റെ കൂടുതല്‍ പ്രകടനശേഷിയുള്ള പതിപ്പാണിത്.
ബിഎംഡബ്ല്യു 3 സീരീസ്, മെഴ്‌സിഡിസ് സി ക്ലാസ് എന്നീ മോഡലുകളാണ് ഇന്ത്യയില്‍ വോള്‍വോ എസ്60 ടി6 വേരിയന്റിന് എതിരാളികളായി വരിക.

പുതിയ വോള്‍വോ എസ്60 ടി6 പതിപ്പില്‍ 2.0 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. ഈ ടര്‍ബോ എന്‍ജിന്‍ 302 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു.
മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ വെറും 5.9 സെക്കന്‍ഡാണ് വോള്‍വോ എസ്60 ടി6 മോഡല്‍ എടുക്കുക. വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 230 കിലോമീറ്ററാണ്.


Click it and Unblock the Notifications








