വോള്‍വോ വി40 ഹാച്ച്ബാക്ക് ഇന്ത്യയിലേക്ക്

Written By:

സ്വീഡിഷ് കാര്‍നിര്‍മാതാവായ വോള്‍വോയുടെ വി40 ഹ8ാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയിലേക്കു നീങ്ങുന്നു. ഇന്ത്യന്‍ വിപണിയുടെ വന്‍ സാധ്യതകളെക്കുറിച്ച് ബോധ്യം വന്നുകഴിഞ്ഞ വോള്‍വോ കൂടുതല്‍ വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ തയ്യാറെടുക്കുകയാണ്.

ഈ വാഹനം നേരത്തെ ഒരുവട്ടം ഇന്ത്യയിലെത്തിച്ചിരുന്നു വോള്‍വോ. വേണ്ടത്ര ഡിമാന്‍ഡില്ലാത്തതിനെത്തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍, വിപണിയുടെ സ്വഭാവം വേഗത്തില്‍ മാറിവരുന്നത് കണക്കിലെത്ത് വി40 ഹാച്ച്ബാക്ക് വീണ്ടും നിരത്തിലിറക്കാന്‍ വോള്‍വോ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

വി40 ഹാച്ച്ബാക്കിനെ ആധാരമാക്കി നിര്‍മിച്ച വി40 ക്രോസ് കണ്‍ട്രി ഇതിനകം തന്നെ ഇന്ത്യയിലെത്തിയിട്ടുണ്ട്.

2.0 ലിറ്റര്‍ ശേഷിയുള്ള ഒരു ഡീസല്‍ എന്‍ജിനാണ് വി40 ഹാച്ച്ബാക്കില്‍ ഘടിപ്പിച്ചിരിക്കുന്നത്. 150 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട് ഈ എന്‍ജിന്. 320 എന്‍എം ടോര്‍ക്ക്. എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലെത്തിക്കുന്നത് ഒരു 6 സ്പീഡ് ഗിയര്‍ബോക്‌സാണ്.

വാഹനങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം കൊടുക്കുന്നുണ്ട് വോള്‍വോ. കടുത്ത മത്സരം നിലനില്‍ക്കുന്ന ആഡംബര കാറുകളുടെ വിഭാഗത്തില്‍ വിലക്കൂടുതലുണ്ടെങ്കിലും വോള്‍വോ ബ്രാന്‍ഡിനുള്ള സല്‍പേര് കാറുകള്‍ വിറ്റഴിക്കുന്നതിന് കമ്പനിയെ ഏറെ സഹായിക്കുന്നുണ്ട്.

25 ലക്ഷത്തിന്റെ ചുറ്റുവട്ടത്ത് വിലയുണ്ടാകും ഈ കാറിന് എന്നാണ് കരുതേണ്ടത്. ബിഎംഡബ്ല്യു 1 സീരീസ്, ബെന്‍സ് എ ക്ലാസ്, മിനി കണ്‍ട്രിമാന്‍ തുടങ്ങിയ വാഹനങ്ങളാണ് എതിരാളികള്‍.

Cars താരതമ്യപ്പെടുത്തൂ

വോള്‍വോ വി40
വോള്‍വോ വി40 വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #volvo #auto news
English summary
Volvo V40 Hatchback To Be Launched In India Soon.
Story first published: Wednesday, May 6, 2015, 12:55 [IST]
Please Wait while comments are loading...

Latest Photos