വോള്‍വോ വി40 ഇന്ത്യന്‍ ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചു
വോള്‍വോ പുതിയൊരു ഹാച്ച്ബാക്ക് കൂടി ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നു. വി40 ഹാച്ച്ബാക്കാണ് ഇന്ത്യയിലെത്താന്‍ തയ്യാറെടുക്കുന്നത്. ജൂണ്‍ 17ന് ഈ കാര്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും.
2012ലെ ജനീവ മോട്ടോര്‍ഷോയില്‍ അവതരിപ്പിക്കപ്പെട്ട വാഹനമാണിത്. സെഗ്മെന്റില്‍ സുരക്ഷാ സന്നാഹങ്ങളുടെ കാര്യത്തില്‍ എതിരാളികളെ അപേക്ഷിച്ച് ഏറെ മുമ്പിലാണ് വി40.

ഇന്ത്യയില്‍ നേരത്തെ വോള്‍വോയുടെ വി40 ക്രോസ് കണ്‍ട്രി മോഡല്‍ ലോഞ്ച് ചെയ്തിട്ടുണ്ട്. ഏറെക്കുറെ സമാനമായ ഡിസൈനാണ് വി40 ഹാച്ച്ബാക്കിനുള്ളത്. ഹാച്ച്ബാക്ക് മോഡലില്‍ ബോഡ് ക്ലാഡിങ്ങുകള്‍ കാണില്ല എന്നുമാത്രം.
പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുണ്ട് ഈ വാഹനത്തില്‍. എന്നാല്‍, ഇന്ത്യയില്‍ ഇവ രണ്ടും എത്തിച്ചേരുമോ എന്ന കാര്യം വ്യക്തമല്ല.

1984 സിസി ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. എന്‍ജിനോടൊപ്പം ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ചിരിക്കുന്നു. 150 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കും. 350 എന്‍എം ആണ് ടോര്‍ക്ക്. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തിലുള്ളത്.
വി40യിലെ പെട്രോള്‍ എന്‍ജിന്‍ 1596 സിസി ശേഷിയുള്ളതാണ്. ഒരു ടര്‍ബോചാര്‍ജറും എന്‍ജിനോടൊപ്പം ഘടിപ്പിച്ചിരിക്കുന്നു. 180 കുതിരശക്തി ഉല്‍പാദിപ്പിക്കും ഈ എന്‍ജിന്‍. 240 എന്‍എം ആണ് ടോര്‍ക്ക്.


Click it and Unblock the Notifications








